വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Monday, 5 January, 2015

അജിത എന്ന കഥാകാരി

അടച്ചിട്ട മുറിയില്‍ നിന്ന് ആക്രോശങ്ങള്‍ കേള്‍ക്കാം, സീല്‍ക്കാരങ്ങളും, ആരെയോ ചീത്ത വിളിക്കുന്നത്, കരയുന്നത്,പിണങ്ങുന്നത്, കൊഞ്ചുന്നത്, അജിത കഥ എഴുതുകയാണു, ഏതൊക്കെയൊ കഥാപാത്രങ്ങള്‍ അവളില്‍ നിന്ന് പിറവിയെടുക്കുന്നുണ്ട്

ഇവളാ മുറി ഇന്നൊരു യുദ്ധക്കളമാക്കും, നുരയുന്ന ബിയറ് ബോട്ടില്‍ ഒന്ന് മൊത്തി ജോസഫ് പറഞ്ഞു, തലയാട്ടി ചിരിച്ചു കൊണ്ട് ഒരു കവിള്‍ പുകയൂതി മീര,

ആക്കട്ടെ, എത്രയെത്ര യുദ്ധങ്ങളില്‍ നിന്നാണു ഓരോ കഥകളും, ഇതിഹാസങ്ങള്‍ വരെയും പിറന്നിട്ടുള്ളത്, കയ്യിലെ ഗ്ലാസിലെ അവസാന തുള്ളിയും വായിലേക്കൊഴിച്ച് താടിയൊന്നുഴിഞ്ഞ് ഒരു ദാര്‍ശനികനെ പോലെ അരവിന്ദന്‍,

പെട്ടന്ന്, കതക് തുറന്ന് അജിത മുറിയിലേക്ക് വന്നു, തോളൊപ്പം മുറിച്ച മുടി, ഇരുചെവികളെയും മറച്ച് കിടക്കുന്നു, കറുത്ത ഫ്രെയ്മുള്ള കണ്ണടയ്ക്കുള്ളില്‍ കത്തുന്ന കണ്ണുകള്‍

അവരവളെ പിച്ചിച്ചീന്തി, ക്രൂരമായ് തന്നെ, ചോര വാര്‍ന്ന് അവരുടെ കൈകളില്‍ കിടന്ന് പിടയുമ്പോളും അവളവനെ പ്രതീക്ഷയോടെ നോക്കിയിരുന്നു,  അവരില്‍ നിന്നവന്‍ അവളെ രക്ഷിക്കുമെന്ന്, നിസംഗതയോടെ തിരിഞ്ഞ് നില്‍ക്കുന്ന അവനെ അവള്‍ പിന്നെയും പ്രതീക്ഷയോടെ നോക്കിയിരുന്നു

അജിതാ നീ എന്തൊക്കെയാണീ പറയുന്നത്

അരവിന്ദന്റെ ചോദ്യത്തിനു മറുപടിയായി ദഹിപ്പിക്കുന്ന ഒരു നോട്ടമെറിഞ്ഞ് അജിത വാതില്‍ വലിച്ചടച്ച് മുറിയിലേക്ക് പോയി

നിശബ്ദതയ്ക്ക് വിരാമമിട്ട് ഒരു പൊട്ടിച്ചിരിയോടെ ജോസഫ് ബിയറ് ബോട്ടില്‍ വീണ്ടും മൊത്തി, മീര അതേ ചിരിയോടെ ഒരു പുകയൂടെ, അരവിന്ദന്‍ അസ്വസ്ഥനായി

അകത്ത് വീണ്ടും ആക്രോശങ്ങള്‍ തുടരുന്നു, കോളിംഗ്ബെല്‍ മുഴങ്ങി, ഇസബെല്ലാണു, ജോസഫിന്റെ കാമുകി, പുറത്ത് നല്ല മഴയാണെന്ന് തോന്നുന്നു നനഞ്ഞിട്ടുണ്ടവള്‍, ഒരു ദീര്‍ഘ ചുംബനത്താല്‍ ജോസഫവളെ സ്വീകരിച്ചു, പാതിയൊഴിഞ്ഞ ബിയര്‍ ബോട്ടില്‍ ജോസഫില്‍ നിന്ന് പിടിച്ച് വാങ്ങി വായിലേക്ക് കമഴ്ത്തി ഇസബെല്‍ ചോദിച്ചു

എന്തായി, അജിത അടങ്ങിയോ

മറുപടിയായി ആ മുറിയുടെ വാതില്‍ തുറക്കപ്പെട്ടു

കാമത്തിന്റെ വിഷപ്പല്ലുകളാല്‍ അവരെന്റെ മാറിടങ്ങളെ കടിച്ചീമ്പുമ്പോള്‍, എന്റെ തുടകളെ വിഷം പുരട്ടിയ നഖങ്ങളാല്‍ അവര്‍ മാന്തിക്കീറുമ്പോള്‍, നിന്നെ ചുംബിച്ച് കൊതിതീരാത്ത എന്റെ ചുണ്ടുകളെ അവര്‍ മലിനമാക്കുമ്പോള്‍, നിന്റെ ബീജത്തിനായ് ശുദ്ധമായ് കാത്തുവെച്ച എന്റെ ഗര്‍ഭപാത്രത്തിലേക്കവര്‍ ഓരോരുത്തരായ് വിഷ ബീജങ്ങളെ നിറയ്ക്കുമ്പോള്‍, കണ്ണിമ വെട്ടാതെ നീ നോക്കി നിന്നില്ലേ, ചിരിയോടെ, എന്റെ വേദനകള്‍ പിടച്ചിലുകള്‍ നീ ആസ്വദിക്കുകയായിരുന്നില്ലേ

അജിതാ നിര്‍ത്ത്, എന്ത് ഭ്രാന്താണു നീ ഈ പറയുന്നത്, അരവിന്ദന്‍ അലറി

ഇല്ല, അവരവളേ പിച്ചിച്ചീന്തി, തീന്‍ മേശയിലെ ഇറച്ചി കഷ്ണങ്ങള്‍ മുറിച്ചെടുക്കും പോലെ, അവന്‍ നോക്കി നില്‍ക്കേ, അവന്റെ അനുവാദത്തോടെ

അജിത, പുലമ്പിക്കൊണ്ട് വീണ്ടും മുറിയിലേക്ക് മടങ്ങി, അരവിന്ദന്‍ വീണ്ടും അസ്വസ്ഥയോടെ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു

കഥയല്ലേ അരവിന്ദാ, നീ കള, ഏതോ ലോകത്ത് നിന്നെന്ന പോലെ മീര അരവിന്ദനെ ആശ്വസിപ്പിക്കാന്‍ നോക്കി, ജോസഫ് ബിയറിനെ ഒഴിവാക്കി പകരം ഇസബെല്ലിന്റെ എതിര്‍പ്പിനെ വകവെയ്ക്കാതെ അവളുടെ മാറിടങ്ങളില്‍ തഴുകിക്കൊണ്ടിരുന്നു. അരവിന്ദന്റെ ഗ്ലാസ് നിറഞ്ഞ് ഒഴിഞ്ഞു കൊണ്ടേ ഇരുന്നു, മീര വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തി

നീ മരിക്കേണ്ടവനാണു,

മുറി തുറന്ന് അജിത, മുന കൂര്‍ത്ത് നീണ്ട ചോര നിറമുള്ള മഷിയിറ്റുന്ന അവളുടേ എഴുത്തു പേനയും ഉയര്‍ത്തി പിടിച്ച് മുറിയിലേക്ക് വന്നത് പെട്ടന്നായിരുന്നു, പുകച്ചുരുളകള്‍ക്കിടയില്‍ നിന്നും മീരയും നിറ ഗ്ലാസുമായി അരവിന്ദനും, ഇസബെല്ലിന്റെ മാറില്‍ നിന്ന് തലയുയര്‍ത്ത് ജോസഫും, അവനെ തള്ളിമാറ്റി ഇസബെല്ലും. പേന ഉയര്‍ത്തിപ്പിടിച്ച് അജിത, പക എരിയുന്ന കണ്ണുകളുമായി

അജിതാ നില്‍ക്ക്, ഭ്രാന്ത് നിര്‍ത്ത് അരവിന്ദനും ജോസഫും ഒരുപോലെ അജിതയെ കടന്നു പിടിച്ചു, കലിയോടെയുള്ള അജിതയുടെ തള്ളലില്‍ അവര്‍ നിലത്ത് വീണു പോയി, കിതപ്പോടേ, ഒരു തേങ്ങലോടെ അജിത പറഞ്ഞു

നീ മരിക്കേണ്ടവനാണു, പാപിയാണു നീ, വേദനയറിഞ്ഞ് മരിക്കേണ്ടവന്‍

കഴുത്തില്‍ തറഞ്ഞ് കയറിയ പേനയുമായി ജോസഫ് പിടയുകയായിരുന്നു അപ്പോഴും

1 comment: