വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Monday, 5 January, 2015

ജീവന്‍ രക്ഷാ പ്രവര്‍ത്തനം

അങ്ങനെ തന്റെ വിഖ്യാതമായ കൊലപാതകശ്രമത്തിനു ശേഷം കുട്ടനാശാരി നാട്ടിലെ താരമായി വിലസുന്ന കാലം, കൊലപാതക കേസിലെ പ്രതി ആയി എന്നതുകൊണ്ടൊന്നും പതിവു ശീലങ്ങളില്‍ നിന്നും മാറാന്‍ കുട്ടനാശാരി കൂട്ടാക്കിയില്ല,

പതിവ് പോലെ അന്നും ഷാപ്പില്‍ നിന്നിറങ്ങിക്കഴിഞ്ഞാണു ഓര്‍ത്തത് ഉണക്ക മീന്‍ മേടിക്കണം എന്ന് സരള ചേച്ചി പറഞ്ഞിരുന്ന കാര്യം, ഇനി അതു മേടിക്കാതെ വീട്ടില്‍ ചെന്ന് ഭദ്രകാളീടെ കയ്യീന്നൂടെ ഇടി മേടിക്കണ്ടല്ലൊ എന്നും മനസില്‍ കരുതി ഉണക്കമീന്‍ കടയില്‍ ചെന്ന് ഒന്നരക്കിലോ കുറിച്ചിയും (ആ അങ്ങനെ ഒരു മീനുമൊണ്ട്) വാങ്ങി  നേരേ വീട്ടിലേക്ക് വെച്ച് പിടിപ്പിക്കുമ്പോളാണ്, ഉണക്കമീന്റെ മണമടിച്ച് പിന്നാലെ രണ്ട് പട്ടികള്‍ കൂടിയത്, അങ്ങനെ കുട്ടനാശാരി മുന്നെയും പട്ടികള്‍ പിന്നാലെയുമായി, നടക്കുകയാണോ ഓടുകയാണൊ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ പാഞ്ഞ്  വഴിയിലുള്ള കൈത്തോടിനു സമീപം എത്തി. ചെറിയ പാലത്തില്‍ കൂടി കടക്കുക എന്നത് സമയമെടുക്കുന്ന കാര്യമായതിനാലും പിന്നിലെ പട്ടികള്‍ ഉണക്കമീന്‍ കൊണ്ട് പോകുമോ എന്ന  പേടിയുള്ളതിനാലും തോട് ചാടിക്കടക്കാം എന്ന് വെച്ച് ഒന്നേ രണ്ടേ മൂന്നേന്നെണ്ണി ഒരു ചാട്ടം ചാടിയതും, അയ്യപ്പൊത്തോന്നും പറഞ്ഞ് ദേ കെടക്കുന്ന് തോട്ടിലു

കുടിച്ച കള്ളിന്റെ വീര്യം കൊണ്ടാണോ എന്തോ മുട്ടൊപ്പം വെള്ളമുള്ള തോട്ടില്‍ വീണ കുട്ടനാശാരി കരുതിയത് നിലയില്ലാക്കയത്തിലേക്ക് താന്‍ മുങ്ങിത്താഴുകയാണെന്നാണ്, ഉണക്കമീനും കാത്തിരിക്കുന്ന സരള ചേച്ചി, പിള്ളാരു, അങ്ങനെ പലമുഖങ്ങള്‍ മനസില്‍ കൂടി കയറിയിറങ്ങി മരണത്തെ മുഖാമുഖം കാണുന്ന നിമിഷത്തിലാണ് കുട്ടനാശാരി തന്റെ കയ്യിലിരിക്കുന്ന കുറിച്ചിക്കുഞ്ഞുങ്ങളേ പറ്റി ഓര്‍ത്തത്, പിന്നെ താമസിച്ചില്ല, ഒരു പൊട്ടിക്കരച്ചിലോടേ പൊതിയഴിച്ച് വീശിയെറിഞ്ഞ് കുട്ടനാശാരി പറഞ്ഞു

എന്നെ നോക്കണ്ടാ, നിങ്ങളെങ്കിലും പോയി രക്ഷപെട് മക്കളേ, രക്ഷപെട് !!

ഒരു കൊലപാതകം

 
കുട്ടനാശാരി നാട്ടിലെ അറിയപ്പെടുന്ന മദ്യപാനിയാണു, മദ്യപിച്ച് കഴിഞ്ഞാല്‍ ആളു സരസനും പക്കാ മാന്യനുമാണ്, മദ്യപിക്കാത്ത സമയം എന്നൊന്നില്ലാത്തതു കൊണ്ട് അപ്പോളെങ്ങനെയാണു ആളെന്ന് ആര്‍ക്കും അറിയാനും വയ്യ, സ്വന്തം വിവാഹത്തിന്റന്നു രാവിലെ താടി വടിച്ച് സുന്ദരനാകാന്‍ പോയ കുട്ടനെ സമയമേറെ കഴിഞ്ഞും കാണാതായപ്പോള്‍ തിരക്കിയിറങ്ങിയവരോട് അപ്പന്‍ പറഞ്ഞ് വിട്ടത് ഷാപ്പിലാദ്യം നോക്കണം എന്നായിരുന്നു

അങ്ങനെയുള്ള കുട്ടന്റെ പ്രത്യേകത എന്നത് വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ പിന്നെ അത്രയും ഇടവിട്ട് കഴിച്ച കള്ളിന്റെ അതേ അളവു കള്ള് ഒരുമിച്ചകത്താക്കി നേരേ നിക്കുന്ന പിടലി ആദ്യം അല്പം തളര്‍ന്ന് കുനിയുകയും പിന്നെ ഇടം വലം ആടുകയും ചെയ്യണം എന്ന നിര്‍ബന്ധം ആണു,  ഇളകിയാടുന്ന തലയും, നിലത്തുറയ്ക്കാത്ത കാലുകളുമായി ഷാപ്പില്‍ നിന്നിറങ്ങിയാല്‍ പിന്നെ വഴിയില്‍ കാണുന്ന ആള്‍ക്കാരെ ഒന്നും ആള്‍ക്കറിയില്ലയെന്കിലും കാണുന്ന എല്ലാവരും തന്റെ ശത്രുക്കളാണെന്നും എല്ലാവനും തന്നെ കൊല്ലാന്‍ നടക്കുകയാണെന്നുമാണു ചിന്ത, ആ ചിന്തയില്‍ വഴീലു കാണുന്ന എല്ലാവരെയും വിശേഷണപദങ്ങള്‍ കൂട്ടി മോനേ എന്നേ വിളികാറുള്ളു. കള്ളടിച്ചു എന്നത് നാലാളറിഞ്ഞ്, അവരെ നാലു പറഞ്ഞ് അവരുടേ കയ്യീന്ന് നാലുകിട്ടി ചെന്ന് സരള ചേച്ചീടെ വായീന്നു കയ്യീന്നും പിന്നേം നാലു വാങ്ങി കിടക്കുക എന്നത് ശീലമായി വരുന്ന കാലം

പതിവുപോലേ അന്നും ഷാപ്പില്‍ നിന്നിറങ്ങി വഴിനീളേ ചീത്ത വിളിച്ചും തല്ലു വാങ്ങിയും നടന്ന് വീട്ടിലേക്കുള്ള വഴിയിലെ റബ്ബര്‍ തോട്ടത്തിലൂടേ വരുന്ന സമയം, റബ്ബര്‍തോട്ടത്തിലെ ഇരുട്ടില്‍ തപ്പിത്തടഞ്ഞ് വരുമ്പോളാണ്, പെട്ടന്ന് കുട്ടനാശാരിയെ ആരോ കടന്ന് പിടിച്ചത്, ആജാനബാഹുവായ ആരോ ഒരാള്‍, ഒന്ന് ഭയന്ന കുട്ടനാശാരി അരിശത്തില്‍ തന്നെ പിടിച്ച ആളെ നോക്കി അലറി ആരാടാ നീ, മറുപടി കിട്ടാതായപ്പോള്‍ പിന്നെ ഒന്നും ചിന്തിച്ചില്ല തന്നെ കൊല്ലാന്‍ വന്നവന്‍ തന്നെ എന്നുറപ്പിച്ച്, അരയിലിരുന്ന വീതുളി വലിച്ചൂരി പിടിച്ചവന്റെ പള്ള നോക്കി ഒരു കുത്ത്, രണ്ട് കുത്ത്, വലിച്ചൂരി ചറുപറാ കുത്തോട് കുത്ത്,

അഞ്ചെട്ട് കുത്ത് കുത്തി ആളെ വിട്ട് മാറിയപ്പോളാണു കുട്ടനാശാരിക്ക് ബോധം വീണത്, താനാരെയോ കുത്തിയിരിക്കുന്നു, ഭയന്ന കുട്ടനശാരി അലറി നിലവിളിച്ചൊറ്റയോട്ടത്തിനു വീടെത്തി, കതകടച്ചു കുറ്റിയിട്ടിരുന്ന് വെട്ടിവിയര്‍ക്കുന്ന കുട്ടനെ കണ്ട് സരളച്ചേച്ചിയും ഭയന്നു, കാര്യം അറിഞ്ഞതോടെ ഭയം ഇരട്ടിക്കുകയും ചെയ്തു, നാളെ വരാന്‍ പോകുന്ന പോലീസിനെയും ഓര്‍ത്ത് ഭയന്ന് വിറച്ച് പനിച്ചു കിടന്ന കുട്ടന്‍ രാവിലെ റബ്ബറ് വെട്ടുന്ന മത്തായിച്ചേട്ടന്റെ ഉച്ചത്തിലുള്ള ചീത്തവിളി കേട്ടാണുണര്‍ന്നത്

ഏതോ അലവലാതി നല്ലൊന്നാന്തരം ഒരു റബ്ബറിന്റെ പട്ട മൊത്തം കുത്തിക്കീറി നശിപ്പിച്ചു വെച്ചിരിക്കുന്നത്രേ !!

ഭയം

നിശബ്ദത, നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു, അരണ്ട വെളിച്ചത്തില്‍ ഇട വഴി കാണാം, ഇരുവശങ്ങളിലും പടര്‍ന്ന് പന്തലിച്ച് നിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍, ഇഴ ജന്തുകളോ ചെറുമൃഗങ്ങളൊ പോലും കണ്ടേക്കാം, പോരാത്തതിനു പലരും പറഞ്ഞ് പരത്തിയിരിക്കുന്ന നിറം പിടിപ്പിച്ച കഥകളും, കയ്യിലൊരു വെളിച്ചമില്ല, എങ്കിലും കടന്നേ മതിയാവൂ, ഭയമെന്തെന്ന് അറിയാത്ത അയാള്‍ക്ക് ഉള്ളില്‍ നുരയുന്ന മദ്യത്തിന്റെ ലഹരി കൂടി ചേര്‍ന്ന് വീണ്ടും ധൈര്യം നല്‍കി, നടന്നു തുടങ്ങി അയാള്‍,

കുറച്ചങ്ങ് ചെന്നപ്പോള്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും അടക്കിപ്പിടിച്ച ചിരി കേള്‍ക്കുന്നുണ്ടോ ? അയാള്‍ ഒന്നു നിന്നു ചെവി വട്ടം പിടിച്ചു,  ഇല്ല ഒന്നും കേള്‍ക്കുന്നില്ല, നടപ്പ് തുടര്‍ന്നു, വീണ്ടും അതേ ശബ്ദം, ഇപ്പോള്‍ ചിരിയല്ല, ഒതുക്കിപ്പിടിച്ച തേങ്ങല്‍ പോലേ എന്തോ ഒന്ന്, വീണ്ടും നിന്നു, കാതോര്‍ക്കുകയാണു, ഇല്ല ഒന്നും കേള്‍ക്കാനില്ല, ഏയ് തോന്നലാവും, വീണ്ടും നടപ്പ് തുടങ്ങി, ഇല്ല എന്തോ ഒന്നുണ്ട്, തണുത്ത ഒരു കാറ്റയാളെ തഴുകി കടന്നു പോയി, നട്ടെല്ലില്‍ കൂടേ തണുപ്പരിച്ചു കയറുന്നതു പോലെ,

ആരാണു ?

അയാള്‍ ഉറക്കെ ചോദിച്ചു, അയാളുടേ ശബ്ദം നിശബ്ദതയെ കീറി മുറിച്ച് കടന്നു പോയി, ഒന്നുമില്ല, ഒന്നും,  അയാള്‍ വീണ്ടും നടന്നു, ചീവീടുകളുടേ സംഗീതം ഉയര്‍ന്നുയര്‍ന്നുകൊണ്ടേയിരുന്നു, വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ അസാധാരണമായ എന്തോ അനക്കങ്ങള്‍ അയാള്‍ക്ക് അനുഭവപ്പെട്ടു, ഇല്ല ധീരനാണു താന്‍, അടര്‍ക്കളത്തില്‍ പതറാതെ പൊരുതുന്നവന്‍, വിപ്ലവകാരി, ദൈവത്തില്‍ വിശ്വസിക്കാത്ത താന്‍ ഭൂതപ്രേതപിശാചുകളില്‍  വിശ്വസിക്കാനൊ, ഛായ്, അരയില്‍ നിന്നൊരു ബീഡി എടുത്ത് കത്തിച്ചയാള്‍ ആഞ്ഞ് വലിച്ചൊരു പുക ഊതി, ധൈര്യത്തില്‍ മുന്നോട്ടു നടന്നു, അല്ല ആരോ പിന്തുടരുന്നത് പോലെ, വീണ്ടും നിന്നയാള്‍ തിരിഞ്ഞ് നോക്കി, ഇല്ല ആരുമില്ല

ആരാണു ?

വീണ്ടും അയാള്‍ ഉറക്കെ ചോദിച്ചു, അതേ നിശബ്ദത, അതേ പടര്‍പ്പുകള്‍, അയാള്‍  നടന്നു, പെട്ടന്നാണ്, പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും ഒരലറിക്കരച്ചില്‍, സാധാരണ ഒരു മനുഷ്യനാണെങ്കില്‍ ഭയന്ന് വിറയ്ക്കേണ്ടതാണ്, ഒരു ഞെട്ടലോടേ നിന്നെങ്കിലും പെട്ടന്ന് തന്നെ അയാള്‍ക്ക് മനസിലായി, ഏതോ ചെറിയ മൃഗത്തിന്റെ മരണക്കരച്ചിലാണത്, തന്നേക്കാള്‍ വലിയവനാല്‍ വേട്ടയാടപ്പെട്ടവന്റെ നിലവിളി, ഒരു ചെറു പുഞ്ചിരി വിടര്‍ന്നു അയാളില്‍, ബീഡി ആഞ്ഞ് വലിച്ചാ വെളിച്ചത്തില്‍ അയാള്‍ നടന്നു, ഇപ്പോള്‍ ഇട വഴി കഴിഞ്ഞിരിക്കുന്നു, സ്വന്തം ധൈര്യത്തില്‍ അഭിമാനം പൂണ്ട് അയാള്‍ നടന്നു,

ആ കാണുന്ന വളവു കഴിഞ്ഞാല്‍ കാണുന്ന വീട്ടിലേക്കാണയാള്‍ക്ക് ചെന്നെത്തേണ്ടത്, കറന്റില്ല എന്നു തോന്നുന്നു വലിച്ചിരുന്ന ബീഡി ദൂരേക്കെറിഞ്ഞ് അയാള്‍ കതകില്‍ മുട്ടി, ഒരു ഞരക്കത്തോടേ തുറന്ന വാതിലില്‍ അയാള്‍ കണ്ടു, കത്തുന്ന മെഴുകുതിരിയും പിടിച്ച് നില്‍ക്കുന്നവളെ, മെഴുകുതിരിയെക്കാള്‍ ശക്തമായി ജ്വലിക്കുന്ന അവളുടേ കണ്ണുകളേ, അവയിലെ ചോദ്യശരങ്ങളെ

ഒരക്ഷരം മിണ്ടാതെ വാതില്‍പ്പടിയില്‍ നില്‍ക്കുമ്പോള്‍, എന്തുകൊണ്ടോ അയാളില്‍ നിറഞ്ഞ്  നിന്നിരുന്നത് ഭയം എന്ന വികാരമായിരുന്നു, എന്തിനെന്നറിയാത്ത കാരണങ്ങളില്ലാത്ത ഭയം !!

റെയ്ഡ്

വാതില്‍ കുറ്റിയിട്ടതിനു ശേഷം അവന്‍ ലജ്ജയാല്‍ കുനിഞ്ഞ ശിരസോടേ നില്‍ക്കുന്ന അവളുടേ അരികിലേക്ക് നടന്നു, ഇടം കയ്യാല്‍ അവളെ ചുറ്റിപ്പിടിച്ച് താടി മെല്ലെയുയര്‍ത്തി നാണത്താല്‍ കൂമ്പിയ അവളുടേ മിഴികളിലേക്ക് നോക്കി ചുവന്ന ചുണ്ടുകളില്‍ പതിയെ ഒരു ചുംബനമേകി, ആ ചൂടില്‍ അവളുടേ മേനിയാകെ ഒന്നു തുടിച്ചുയര്‍ന്നു, ആലില പോലെ വിറക്കുന്ന അവളുടേ ശരീരത്തെ തന്നോട് ചേര്‍ത്ത് പിടിച്ചവന്‍ ചൊദിച്ചു

പേടി തോന്നുന്നുണ്ടോ ?

ഉം, പ്രാവു കുറുകുന്നതു പോലൊരു മൂളല്‍ അവളില്‍ നിന്നുയര്‍ന്നു

മറുപടിയായി ഇരു കരങ്ങള്‍ കൊണ്ടു ഇറൂക്കെ ഇറുക്കെ പുണരുകയാണവന്‍ ചെയ്തത്, വാരിയെടുത്തവളെ മെത്തയില്‍ കിടത്തുമ്പോള്‍ നാണം കൊണ്ടവള്‍ മുഖം പൊത്തിയിരുന്നു, ഉടയാടകള്‍ ശരീരത്തില്‍ നിന്നും വിട്ടകലുന്നതറിയുമ്പോള്‍ വെറുതെ അവള്‍ എതിര്‍ക്കുന്നുണ്ടായിരുന്നു, ഒരു കള്ളച്ചിരിയോടേ.

ചുണ്ടുകള്‍ ചുണ്ടുകളില്‍ ഉരസിച്ചിതറുന്നു, മാറിടങ്ങള്‍ തഴുകിയുലക്കുന്ന വിരലുകള്‍ക്ക് വേഗവും താളവുമേറുന്നോ, മൃദുല മേനിയില്‍ നഖങ്ങള്‍ പോറലുകള്‍ വീഴ്ത്തുന്നു, ചുംബനങ്ങള്‍ ശരീരങ്ങളെ ഉത്തേജിപ്പിക്കുകയാണ്, എന്തോ തിരഞ്ഞെടുക്കുവാന്‍ എന്ന വ്യാജേന മേനിയില്‍ പരതിപ്പടരുന്ന വിരലുകളുടെ ഗതിവേഗങ്ങള്‍ മാറിമറിഞ്ഞുകൊണ്ടേയിരിക്കുന്നു. ഉയര്‍ന്നു താഴുന്ന കിതപ്പുകളില്‍, വിയര്‍പ്പുചാലുകളൊഴുകുന്നു, മൃദുരോമരാജികള്‍ രോമാഞ്ചത്താല്‍ പൂത്തുലയുകയാണ്, അവനെ, അവനിലെ പൌരുഷത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ അവള്‍ സജ്ജയായിക്കഴിഞ്ഞു.

പെട്ടന്നാണ്, അടച്ചിട്ടിരിക്കുന്ന വാതിലില്‍ ശക്തിയായ മുട്ട് കേട്ടത്, ആരോ തട്ടി വിളിക്കുന്നു, അവളില്‍ നിന്നും വേര്‍പെട്ട് ഭയത്തോടേ അവനെഴുന്നേറ്റു, വീണ്ടും വീണ്ടും ശക്തിയായി വാതിലില്‍ മുട്ടു കേള്‍ക്കാം, ആരോ പുറത്തുണ്ട്,  പുതപ്പും വാരിച്ചുറ്റി എല്ലാം തകര്‍ന്നവളേ പോലെ ഇരിക്കുന്ന അവളെ അവന്‍ നോക്കി, വാതിലില്‍ മുട്ടുന്നതാരായാലും തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ അവനോര്‍ത്തു, തന്റെ ഭാര്യ, കുഞ്ഞ്, അവളുടെ ഭര്‍ത്താവ്, തങ്ങളുടെ ജീവിതം, എല്ലാമെല്ലാം ആ വാതിലിന്നപ്പുറത്ത് ആരുടേയോ രൂപത്തില്‍  നില്‍ക്കുന്നു, അവനെ വിയര്‍ക്കുവാന്‍ തുടങ്ങി, അവളുടെ കണ്ണില്‍ നിന്നും കണ്ണീരും, പുറത്താരുടെയൊ ശബ്ദം കേള്‍ക്കാം, അവന്‍ ചെവിയോര്‍ത്തു, കതകില്‍ മുട്ട് തുടരുകയാണ്, കേള്‍ക്കാം ആ ശബ്ദം, അതെ അതു തന്റെ അച്ഛന്റെ ശബ്ദം ആണല്ലോ, എന്താണച്ഛന്‍ പറയുന്നത്, വീണ്ടും അവന്‍ ചെവിയോര്‍ത്തു, ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം

എന്തൊരുറക്കമാടാ ഇത്, സമയം എത്രായെന്നാ വിചാ‍രം, എണീക്ക്

അജിത എന്ന കഥാകാരി

അടച്ചിട്ട മുറിയില്‍ നിന്ന് ആക്രോശങ്ങള്‍ കേള്‍ക്കാം, സീല്‍ക്കാരങ്ങളും, ആരെയോ ചീത്ത വിളിക്കുന്നത്, കരയുന്നത്,പിണങ്ങുന്നത്, കൊഞ്ചുന്നത്, അജിത കഥ എഴുതുകയാണു, ഏതൊക്കെയൊ കഥാപാത്രങ്ങള്‍ അവളില്‍ നിന്ന് പിറവിയെടുക്കുന്നുണ്ട്

ഇവളാ മുറി ഇന്നൊരു യുദ്ധക്കളമാക്കും, നുരയുന്ന ബിയറ് ബോട്ടില്‍ ഒന്ന് മൊത്തി ജോസഫ് പറഞ്ഞു, തലയാട്ടി ചിരിച്ചു കൊണ്ട് ഒരു കവിള്‍ പുകയൂതി മീര,

ആക്കട്ടെ, എത്രയെത്ര യുദ്ധങ്ങളില്‍ നിന്നാണു ഓരോ കഥകളും, ഇതിഹാസങ്ങള്‍ വരെയും പിറന്നിട്ടുള്ളത്, കയ്യിലെ ഗ്ലാസിലെ അവസാന തുള്ളിയും വായിലേക്കൊഴിച്ച് താടിയൊന്നുഴിഞ്ഞ് ഒരു ദാര്‍ശനികനെ പോലെ അരവിന്ദന്‍,

പെട്ടന്ന്, കതക് തുറന്ന് അജിത മുറിയിലേക്ക് വന്നു, തോളൊപ്പം മുറിച്ച മുടി, ഇരുചെവികളെയും മറച്ച് കിടക്കുന്നു, കറുത്ത ഫ്രെയ്മുള്ള കണ്ണടയ്ക്കുള്ളില്‍ കത്തുന്ന കണ്ണുകള്‍

അവരവളെ പിച്ചിച്ചീന്തി, ക്രൂരമായ് തന്നെ, ചോര വാര്‍ന്ന് അവരുടെ കൈകളില്‍ കിടന്ന് പിടയുമ്പോളും അവളവനെ പ്രതീക്ഷയോടെ നോക്കിയിരുന്നു,  അവരില്‍ നിന്നവന്‍ അവളെ രക്ഷിക്കുമെന്ന്, നിസംഗതയോടെ തിരിഞ്ഞ് നില്‍ക്കുന്ന അവനെ അവള്‍ പിന്നെയും പ്രതീക്ഷയോടെ നോക്കിയിരുന്നു

അജിതാ നീ എന്തൊക്കെയാണീ പറയുന്നത്

അരവിന്ദന്റെ ചോദ്യത്തിനു മറുപടിയായി ദഹിപ്പിക്കുന്ന ഒരു നോട്ടമെറിഞ്ഞ് അജിത വാതില്‍ വലിച്ചടച്ച് മുറിയിലേക്ക് പോയി

നിശബ്ദതയ്ക്ക് വിരാമമിട്ട് ഒരു പൊട്ടിച്ചിരിയോടെ ജോസഫ് ബിയറ് ബോട്ടില്‍ വീണ്ടും മൊത്തി, മീര അതേ ചിരിയോടെ ഒരു പുകയൂടെ, അരവിന്ദന്‍ അസ്വസ്ഥനായി

അകത്ത് വീണ്ടും ആക്രോശങ്ങള്‍ തുടരുന്നു, കോളിംഗ്ബെല്‍ മുഴങ്ങി, ഇസബെല്ലാണു, ജോസഫിന്റെ കാമുകി, പുറത്ത് നല്ല മഴയാണെന്ന് തോന്നുന്നു നനഞ്ഞിട്ടുണ്ടവള്‍, ഒരു ദീര്‍ഘ ചുംബനത്താല്‍ ജോസഫവളെ സ്വീകരിച്ചു, പാതിയൊഴിഞ്ഞ ബിയര്‍ ബോട്ടില്‍ ജോസഫില്‍ നിന്ന് പിടിച്ച് വാങ്ങി വായിലേക്ക് കമഴ്ത്തി ഇസബെല്‍ ചോദിച്ചു

എന്തായി, അജിത അടങ്ങിയോ

മറുപടിയായി ആ മുറിയുടെ വാതില്‍ തുറക്കപ്പെട്ടു

കാമത്തിന്റെ വിഷപ്പല്ലുകളാല്‍ അവരെന്റെ മാറിടങ്ങളെ കടിച്ചീമ്പുമ്പോള്‍, എന്റെ തുടകളെ വിഷം പുരട്ടിയ നഖങ്ങളാല്‍ അവര്‍ മാന്തിക്കീറുമ്പോള്‍, നിന്നെ ചുംബിച്ച് കൊതിതീരാത്ത എന്റെ ചുണ്ടുകളെ അവര്‍ മലിനമാക്കുമ്പോള്‍, നിന്റെ ബീജത്തിനായ് ശുദ്ധമായ് കാത്തുവെച്ച എന്റെ ഗര്‍ഭപാത്രത്തിലേക്കവര്‍ ഓരോരുത്തരായ് വിഷ ബീജങ്ങളെ നിറയ്ക്കുമ്പോള്‍, കണ്ണിമ വെട്ടാതെ നീ നോക്കി നിന്നില്ലേ, ചിരിയോടെ, എന്റെ വേദനകള്‍ പിടച്ചിലുകള്‍ നീ ആസ്വദിക്കുകയായിരുന്നില്ലേ

അജിതാ നിര്‍ത്ത്, എന്ത് ഭ്രാന്താണു നീ ഈ പറയുന്നത്, അരവിന്ദന്‍ അലറി

ഇല്ല, അവരവളേ പിച്ചിച്ചീന്തി, തീന്‍ മേശയിലെ ഇറച്ചി കഷ്ണങ്ങള്‍ മുറിച്ചെടുക്കും പോലെ, അവന്‍ നോക്കി നില്‍ക്കേ, അവന്റെ അനുവാദത്തോടെ

അജിത, പുലമ്പിക്കൊണ്ട് വീണ്ടും മുറിയിലേക്ക് മടങ്ങി, അരവിന്ദന്‍ വീണ്ടും അസ്വസ്ഥയോടെ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു

കഥയല്ലേ അരവിന്ദാ, നീ കള, ഏതോ ലോകത്ത് നിന്നെന്ന പോലെ മീര അരവിന്ദനെ ആശ്വസിപ്പിക്കാന്‍ നോക്കി, ജോസഫ് ബിയറിനെ ഒഴിവാക്കി പകരം ഇസബെല്ലിന്റെ എതിര്‍പ്പിനെ വകവെയ്ക്കാതെ അവളുടെ മാറിടങ്ങളില്‍ തഴുകിക്കൊണ്ടിരുന്നു. അരവിന്ദന്റെ ഗ്ലാസ് നിറഞ്ഞ് ഒഴിഞ്ഞു കൊണ്ടേ ഇരുന്നു, മീര വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തി

നീ മരിക്കേണ്ടവനാണു,

മുറി തുറന്ന് അജിത, മുന കൂര്‍ത്ത് നീണ്ട ചോര നിറമുള്ള മഷിയിറ്റുന്ന അവളുടേ എഴുത്തു പേനയും ഉയര്‍ത്തി പിടിച്ച് മുറിയിലേക്ക് വന്നത് പെട്ടന്നായിരുന്നു, പുകച്ചുരുളകള്‍ക്കിടയില്‍ നിന്നും മീരയും നിറ ഗ്ലാസുമായി അരവിന്ദനും, ഇസബെല്ലിന്റെ മാറില്‍ നിന്ന് തലയുയര്‍ത്ത് ജോസഫും, അവനെ തള്ളിമാറ്റി ഇസബെല്ലും. പേന ഉയര്‍ത്തിപ്പിടിച്ച് അജിത, പക എരിയുന്ന കണ്ണുകളുമായി

അജിതാ നില്‍ക്ക്, ഭ്രാന്ത് നിര്‍ത്ത് അരവിന്ദനും ജോസഫും ഒരുപോലെ അജിതയെ കടന്നു പിടിച്ചു, കലിയോടെയുള്ള അജിതയുടെ തള്ളലില്‍ അവര്‍ നിലത്ത് വീണു പോയി, കിതപ്പോടേ, ഒരു തേങ്ങലോടെ അജിത പറഞ്ഞു

നീ മരിക്കേണ്ടവനാണു, പാപിയാണു നീ, വേദനയറിഞ്ഞ് മരിക്കേണ്ടവന്‍

കഴുത്തില്‍ തറഞ്ഞ് കയറിയ പേനയുമായി ജോസഫ് പിടയുകയായിരുന്നു അപ്പോഴും