വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Monday 31 May, 2010

നന്ദന

ഗോപുരവാതിലില്‍ കാറിന്റെ മുന്‍സീറ്റിലിരുന്നു മനുവിനു കാണാം ഇപ്പോള്‍ അമ്മയെ. നടക്കുമുന്നില്‍ തൊഴുകൈകളോടെ മക്കളുടെ നല്ലതിനു വേണ്ടി പ്രാര്‍ഥിക്കുന്നു, ദൈവങ്ങള്‍ക്കു സമാധാനംകൊടുക്കുന്നില്ല പാവം. അമ്മയുടെ നല്ല കുട്ടിയാവാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, മനുവിന്റെ ഉള്ളിലെവിടെയോ ഒരു തേങ്ങലുയര്‍ന്നതു പോലെ. തൊഴുതു കഴിഞ്ഞു, അമ്മ വരുന്നുണ്ട്, കൂടെ ഒരു പെണ്ണുമുണ്ടല്ലോ ഒരു കുട്ടിയും, എങ്ങോ കണ്ടു മറന്ന ഛായ, ആരാണത്, ഈശ്വരാ നന്ദനഅല്ലേ അത്. ഇവള്‍ എങ്ങനെ ഇവിടെ, നോക്കി നില്‍ക്കെ അവരിങ്ങടുത്തെത്തി. നന്ദന മാത്രമല്ലഅഭിലാഷും മകളും ഉണ്ട് കൂടെ, എന്തു പറയും അവരോട് ഞാന്‍.

മനുവേട്ടാ, നന്ദനയുടെ ആ വിളി ഉള്ളം തകര്‍ക്കുകയാണൊ, ഹായ് മനു എന്നു നീട്ടിപ്പിടിച്ച കയ്യുമായിഅഭിലാഷ്, നോക്കിയതു മകളെയാണു പക്ഷേ, നല്ല ഓമനത്തമുള്ള കുഞ്ഞ്. അവരെന്തൊക്കെയോഅമ്മയോടു പറയുന്നുണ്ട്, ഒന്നും മനുവിന്റെ കാതുകളില്‍ വീഴുന്നുണ്ടായിരുന്നില്ല, അവന്റെ ശ്രദ്ധ മുഴുവനുംആ കുഞ്ഞിലായിരുന്നു, മനസു പിന്നിലേക്കു സഞ്ചരിക്കുകയും.
ഓഫീസിലെ മടുപ്പിക്കുന്ന ഏകാന്തകളില്‍ തല ചായ്ച്ചിരുന്ന ഒരു മദ്ധ്യാഹ്നത്തിലായിരുന്നു അവള്‍ക്യാബിനിലേക്കു കയറി വന്നത്. മുറിയിലാകെ നിറഞ്ഞ മുല്ലപ്പൂവിന്റെ വാസന മനുവിനെ ഉണര്‍ത്തി. ചന്ദനക്കുറിയും സെറ്റ് സാരിയുമൊക്കെയായി മുന്നിലൊരു ദേവത നിക്കുന്നതു പോലെ തോന്നി മനുവിന്. കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നതു കൊണ്ടാവാം അവള്‍ ഒന്നമ്പരന്നതു പോലെവിളിച്ചു.
സാര്‍ ......
സ്വപ്നലോകത്തു നിന്നുണര്‍ന്നതു പോലെയായി മനു, പിന്നെ പെട്ടന്നു മനസാന്നിദ്ധ്യം വീണ്ടെടുത്തുപറഞ്ഞു
യേസ് .....
ഞാന്‍ നന്ദന, കൈരളി പ്രസിലെ ....
ഓ അവിടുത്തെ പുതിയ സ്റ്റാഫ് അല്ലേ ..
അതെ ഇതിവിടെ തരാന്‍ പറഞ്ഞു
ഒരു കല്യാണകുറി നീട്ടികൊണ്ടവള്‍ പറഞ്ഞു, ഇന്നലെ തന്റെ കല്യാണക്കുറി പ്രിന്റ് ചെയ്യാന്‍കൊടുത്തതിന്റെ പ്രൂഫ്, സുവര്‍ണ്ണ ലിപികളില്‍ അച്ചടിച്ചിരിക്കുന്നു, മനു വെഡ്സ് നിത്യ, കൊള്ളാം
ശരി പ്രിന്റ് ചെയ്തേക്കാന്‍ പറയൂ.
അവള്‍ അതും വാങ്ങി പുറത്തേക്കു പോയി.

പിന്നെ പലപ്പോഴും ഓഫീസിന്റെ വരാന്തകളിലും ബസ് സ്റ്റോപ്പുകളിലും കണ്ടുമുട്ടി പരിചയം വളര്‍ന്നു. കൊച്ചു കൊച്ചു തമാശകളിലൂടെ ആ പരിചയം വളരുകയായിരുന്നു.
പിന്നെയെപ്പോഴോ അറിഞ്ഞു അവള്‍ ആരുമായോ സ്നേഹത്തിലായിരുന്നു എന്നു, അഭിലാഷ്, അതാണവന്റെ പേര്, അഭി എന്ന് വിളിക്കും. എന്നും താന്‍ കാണുന്നവന്‍, സംസാരിക്കുന്നവന്‍, കൂട്ടുകാരന്‍ എന്നു പറയാന്‍ പറ്റില്ല എങ്കിലും നല്ലൊരു പരിചയക്കാരന്‍, ഒരിക്കല്‍ അവനോടുചോദിക്കുകയും ചെയ്തു നന്ദനയെപറ്റി, പക്ഷേ എന്തോ അവന്‍ ഒരു താല്പര്യവുമില്ലത്തതുപോലെയാണു സംസാരിച്ചത്. ഇപ്പോള്‍ എന്തോ അവര്‍ തമ്മില്‍ അകല്‍ച്ചയില്‍ ആണ്. എന്താണുകാരണം എന്നറിയില്ല പക്ഷേ അവന്‍ ഇപ്പോള്‍ അവളെ കണ്ടാല്‍ ഒഴിഞ്ഞു മാറുന്നു, ഫോണ്‍ വിളിച്ചാല്‍എടുക്കുകയില്ല. നോക്കി നില്‍ക്കെ അവളുടെ കണ്ണുകള്‍ നിറയുന്നു. അന്നെന്തൊക്കെയോ പറഞ്ഞു മനുഅവളെ ആശ്വസിപ്പിച്ചു. സ്നേഹം സത്യമാണെങ്കില്‍ അവന്‍ ഒരിക്കല്‍ അതു തിരിച്ചറിയാതിരിക്കില്ലഎന്നൊക്കെ. അതോടെ ആ ബന്ധം ദൃഡമാവുകയയിരുന്നു. പ്രേമിച്ച പെണ്ണിനെ തന്നെ കല്യാണംകഴിക്കാനൊരുങ്ങുന്ന തന്നെ അവള്‍ ഒരിക്കലും തെറ്റിദ്ധരിക്കില്ല എന്നുറപ്പായിരുന്നത് കൊണ്ട് തന്നെഒരിക്കല്‍ അവളോട് ഒരു തമാശയെന്നോണം മനു ചോദിക്കയുണ്ടായി, നിത്യ എന്ന കാമുകി എനിക്കുംഅഭി എന്ന കാമുകന്‍ നിനക്കും ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ നീ എന്നെ ഇഷ്ടപ്പെടുമായിരുന്നോ ? അതിനവള്‍ പറഞ്ഞ മറുപടി, അഭിയും നിത്യയും ഉള്ളപ്പോള്‍ തന്നെ മനുവിനെഅവള്‍ക്കിഷ്ടമാണെന്നായിരുന്നു. ഒരു നിമിഷം തന്റെയുള്ളിലെ വില്ലന്‍ ഒന്നുണര്‍ന്നോ. ആ ബന്ധംമറ്റൊന്നാക്കി തീര്‍ക്കുവാന്‍ മനസിലിരുന്നാരോ പറയുന്നത് പോലെ തോന്നി മനുവിന്.
പെട്ടന്നാണവള്‍ ചോദിച്ചത് അഭിയുമായുള്ള പിണക്കം തീര്‍ക്കാന്‍ സഹായിക്കാമോ എന്ന്, പെട്ടന്നൊരുത്തരം കിട്ടിയില്ലെങ്കിലും മനു അവള്‍ക്കു വാക്കു കൊടുത്തു. അവരെ ഒന്നിപ്പിക്കാമെന്ന്.

പിറ്റേന്നു തന്നെ അഭിയുമായി സംസാരിച്ചു, നന്ദനക്കു പണ്ടൊരു സ്നേഹബന്ധമുണ്ടായിരുന്നുഎന്നതാണ് അവന്റെ പ്രശ്നം. അതു നേരോ നുണയോ എന്നത് അവനറിയില്ല. പക്ഷേ അവന്റെകൂട്ടുകാര്‍ അവനെ ചതിക്കില്ല എന്നതു കൊണ്ടും അവര്‍ പറഞ്ഞുള്ള അറിവായതുകൊണ്ടും അവന്‍ അതുകണ്ണുമടച്ചു വിശ്വസിക്കുന്നു. നന്ദനയോടു ചോദിച്ചപ്പോള്‍ തിരിച്ചറിവാകുന്ന പ്രായത്തില്‍ഇഷ്ടമാണെന്നു പറഞ്ഞയാളോടു തിരിച്ചു പറഞ്ഞ തമാശ ആയി അത്.
നന്ദന അതു നിഷേധിക്കാതിരുന്നപ്പോള്‍ പക്ഷേ മനുവിന്റെ ഉള്ളിലെ വില്ലന്‍ ഉണരുകയായിരുന്നു. എല്ലാം കച്ചവട കണ്ണുകളുമായി മാത്രം കാണുന്ന മനുവിന് തന്റെ മുന്നില്‍ കരയുന്ന നന്ദനവിലപേശിയുറപ്പിക്കാവുന്ന ഒരു വില്പനച്ചരക്ക് മാത്രമായി.
“നിനക്കു നിന്റെ അഭിയെ സ്വന്തമായി കിട്ടും പക്ഷേ ....”
“പക്ഷേ ...........” അവളുടെ കരയുന്ന മിഴികളില്‍ ഒരു പ്രതീക്ഷ തെളിയുന്നതു കാണാം
“നന്ദനാ ഞാന്‍ ഒരു കച്ചവടക്കാരനാണ്, ലാഭമില്ലാത്ത ഒരു കച്ചവടത്തിലും എനിക്കു താല്പര്യമില്ല, ഇവിടെ ഈ കച്ചവടത്തിലെനിക്കെന്താണു ലാഭം”
“മനുവേട്ടാ എന്റെ അഭിയെ എനിക്കു കിട്ടിയാല്‍ ഈ ജീവിതം മുഴുവനും ഞാന്‍ മനുവേട്ടനുകടപ്പെട്ടിരിക്കും”
“കടപ്പാടുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, എനിക്കു വേണ്ടത് നിന്നെയാണ്, നിന്റെ ഈ ശരീരമാണ്, അതു തരാന്‍ നീ തയ്യാറാണെങ്കില്‍, ഞാന്‍ വാക്കു തരുന്നു അഭി നിന്റേതായിരിക്കും, നിന്റേതു മാത്രം .....”
നന്ദനയുടെ മുഖത്തു നോക്കി തന്നെയാണു മനു അല്ല അവന്റെ ഉള്ളിലെ വില്ലന്‍ അതു പറഞ്ഞത്

.....................................................................................

എടാ മനൂ ദാ ഇവര്‍ പോവുകയാണെന്നു നമുക്കും പോകാം
അമ്മയുടെ വാക്കുകളാണ് മനുവിനെ ഉണര്‍ത്തിയത്, നന്ദനയോടും അഭിയോടും യാത്ര പറഞ്ഞ് കാറ്സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മനുവിന്റെ കണ്ണുകള്‍ ആ കുഞ്ഞിന്റെ മുഖത്തായിരുന്നു,
വീട്ടിലേക്കുള്ള യാത്രയില്‍ അവളുടെ നിഷ്കളങ്കമായ ചിരി മനുവില്‍ ഒരായിരം ചോദ്യങ്ങള്‍ഉയര്‍ത്തുകയായിരുന്നു.