വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Tuesday, 31 January, 2012

വിശ്വാസം അതല്ലേ എല്ലാം

ഓഫീസിലെ മടുപ്പില്‍ വിരസമായിരിക്കുമ്പോളായിരുന്നു അവനോട് പ്യൂണ്‍ വന്ന് പറഞ്ഞത്, സാറിനൊരു വിസിറ്റര്‍ ഉണ്ടെന്ന്, ചെന്നു നോക്കിയപ്പോള്‍, അവര്‍, അവളുടെ അമ്മ, മുഖവുരയൊന്നും കൂടാതെ അവര്‍ പറഞ്ഞു തുടങ്ങി, സ്വന്തം മകളേക്കുറിച്ചുള്ള പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍ എല്ലാം, അവസാനം ഒരപേക്ഷയും, അവരുടെ മകളെ അവര്‍ക്കു തിരിച്ചു നല്‍കണം, എന്തു പറയണമെന്നറിയാതെ സ്ഥബ്ധനായി നിന്നു പോയ നിമിഷങ്ങള്‍,തീരിച്ചു കസേരയില്‍ വന്നിരുന്ന് അവനോര്‍ത്തു കഴിഞ്ഞ കാര്യങ്ങള്‍

*************************************************************************************************

ദിവസവും രാവിലെ കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടയിലെപ്പോളോ ആയിരുന്നു അവന്‍ അവലെ കണ്ടത്, പ്ലസ് ടൂവിന് പഠിക്കുന്ന സുന്ദരിക്കുട്ടി, ഈറന്‍ മുടിയില്‍ തുളസിക്കതിരും, നെറ്റിയില്‍ ചന്ദനക്കുറിയുമായി ഒരു പെണ്‍കുട്ടി.

അവന്‍ എന്നും അവളെ ശ്രദ്ധിക്കുമായിരുന്നു, പതുക്കെ പതുക്കെ അവള്‍ അവനെയും ശ്രദ്ധിക്കുന്നു എന്ന് അവനു മനസിലാകാന്‍ തുടങ്ങി, പിന്നീടെപ്പോഴോ അതൊരു പ്രേമമായി മാറി, കൂടെ നിക്കുന്ന കൂട്ടുകാര്‍ പോലുമറിയാതെ, പരസ്പരം പറയാതെ അറിയിക്കാതെ ഒരു നിശബ്ദ പ്രണയം

പിന്നെ കൂട്ടുകാര്‍ അറിഞ്ഞ നാള്‍, അവരുടെ ധൈര്യത്തില്‍ അവന്‍ അവളെ തന്റെ ഇഷ്ടം അറിയിച്ചു, അവളുടെ ഇഷ്ടം ഏറ്റുവാങ്ങുകയും ചെയ്തു, പിന്നീടങ്ങോട്ട് പ്രണയത്തിന്റെ പൂക്കാലമായിരുന്നു, അവന്‍ കോളേജ് ജീവിതം പിന്നിട്ടു, അവള്‍ കോളേജില്‍ പ്രവേശിച്ചു, അവളുടെയും കോളേജു ജീവിതം കഴിഞ്ഞു അവരുടെ പ്രണയ നദി അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു, ഏഴു വര്‍ഷക്കാലത്തോളം,

അതിനിടയില്‍ രണ്ടു പേരും ജോലിക്കാരായി, ഡെല്‍ഹിയില്‍, നാട്ടില്‍ നിന്നും മാറി, ഉറ്റവരുടേയും ബന്ധുക്കളുടേയും വിലക്കുകളില്ലതെ സ്വതന്ത്രരായപ്പോള്‍, കിട്ടിയ സ്വാതന്ത്ര്യം അവര്‍ ആഘോഷിക്കുകയായിരുന്നു, ഏകദേശം ഒരു വര്‍ഷക്കാലം ഭാര്യാഭര്‍ത്താക്കന്മാരെന്ന ലേബലില്‍ അവര്‍ തലസ്ഥാനനഗരിയിലെ ജീവിതം അടിച്ചു പൊളിച്ചു,

പിന്നീട് സ്വന്തം നാട്ടിലേക്ക് ജോലിമാറ്റം കിട്ടിയപ്പോള്‍, മനസീല്ലാമനസോടെയാണെങ്കിലും അവര്‍ക്ക് സ്വര്‍ഗ്ഗീയമായ അവരുടെ ജീവിതത്തിന് തിരശ്ശീലയിടേണ്ടി വന്നു, പക്ഷേ നാട്ടില്‍ അവരെ കാത്തിരുന്നത് ഒരു ദുരന്തമായിരുന്നു.

രണ്ടു കൂട്ടരുടേയും വീടുകളിലീ ബന്ധം അറിഞ്ഞു തുടങ്ങിയിരുന്നു, അവളുടെ വീട്ടില്‍ എതിര്‍പ്പുകള്‍ ഉടലെടുത്തു, ഒരിക്കലും ഈ ബന്ധം അംഗീകരിക്കില്ല എന്ന കടുംപിടുത്തവുമായി അവളുടെ അമ്മയും അച്ഛനും,

****************************************************************************************************

ചിന്തകളില്‍ നിന്നുണര്‍ന്ന അവന്‍ അവളെ ചെന്നു കണ്ടൂ, ഏറെ നേരത്തെ സംസാരത്തിനൊടുവില്‍ സ്വന്തം വീട്ടുകാരുടെ സന്തോഷത്തിനായി, അവരുടെ സ്വപ്നങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കാനായി, അവര്‍ തീരുമാനിച്ചു, പരസ്പരം പിരിയാന്‍, ഇറ്റുവീഴുന്ന കണ്ണുനീര്‍തുള്ളികള്‍ക്കിടയിലൂടേ യാത്ര പറഞ്ഞു പോകുന്ന അവനെ അവള്‍ നോക്കി നിന്നു


*************************************************************************************************

സമയം വൈകുന്നേരം ആറുമണി

ഫോണ്‍ ബെല്ലടിക്കുന്നു, അവനാണ്, - ഡാ വൈകുന്നേരം ക്ലബ്ബില്‍ കാണണം, ഇന്നത്തെ പാര്‍ട്ടി എന്റെ വക, അവളെ ഒരുതരത്തില്‍ ഒഴിവാക്കിയടേ, അവടെ അമ്മയായിട്ട് തന്നെ വഴി കാണിച്ചു തന്നു,

അപ്പോള്‍ കുറച്ചപ്പുറെ അവളുടെ വീട്ടില്‍, അവള്‍ മൊബൈലില്‍ ഒരു നമ്പര്‍ ഡയല്‍ ചെയ്യുന്നു,

ഡീ, അമ്മയുടെ അടവ് ഫലിച്ചു അവനായിട്ടു തന്നെ ഒഴിവായി, കല്യാണം തീരുമാനിച്ച തീയതി തന്നെ നടക്കും,

Wednesday, 25 January, 2012

ആന വിരണ്ടേ ഓടിക്കോ

തടി പിടിക്കാന്‍ കൊണ്ടുവന്ന മൂന്ന് ആനകള്‍ വിരണ്ടു, ഒരാനയുടെ പാപ്പാനേയും തടിപ്പണിക്കാരനായ ഒരാളേയും ഒരു പിടിയാനയേയും കുത്തിക്കൊന്നു !!!!

ഉച്ചക്കൊരുത്തന്‍ വിളിച്ചു പറഞ്ഞാണു സംഭവം അറിഞ്ഞത്, കാണാന്‍ ചെന്നപ്പ, രണ്ടു മനുഷ്യ ജീവികളെ നടുറോട്ടില്‍ ചുരുട്ടി കൂട്ടിയിട്ടിട്ടുണ്ട്, ഒരുമാതിരി പഴന്തുണിയൊകെ കൂട്ടിയിട്ടെക്കുന്നത് പോലെ, മൊത്തം ചോരയില്‍ കുളിച്ച്, പിടിയാനയും കിടപ്പുണ്ടപ്പുറത്തായിട്ട്, ഒരു കൊമ്പന്‍ കലിയടങ്ങിയിട്ടാണോ ആവോ സമീപത്ത് നില്‍പ്പുണ്ട്. റോഡിന്റെ മുകള്‍ വശത്തായിട്ട് ഭയങ്കര ശബ്ദം കേള്‍ക്കാം, കൂടി നില്‍ക്കുന്ന ആള്‍ക്കാര്‍ക്കിടയിലൂടെ എത്തിനോക്കിയപ്പോ കാണാം ഒരു കൊമ്പന്‍ കലിയടങ്ങാതെ തെങ്ങ് വലിച്ചടിക്കാന്‍ ശ്രമിക്കുന്നു, അപ്പോ രണ്ടു കൊമ്പനായി മറ്റവനെവിടെ എന്നന്വേഷിക്കുമ്പോ താഴ് ഭാഗത്തെ തോട്ടത്തില്‍ നിന്നും പൊട്ടിമുളച്ചത് പോലൊരുത്തന്‍ മുന്നില്‍

ഒറ്റ ഓട്ടമാരുന്നു, നെലവിളിച്ചോണ്ട്, കൂടെ വന്നവന്മാരും ഓട്ടം തന്നെ, പലരും പലവഴിക്കോടുന്നു, ഞാനൊന്നും നോക്കിയില്ല നേരേ റോഡേ തന്നെ വലിച്ച് വിട്ടു, പണ്ടാരം ആന എന്റെ പുറകേ തന്നെ, ഓട്ടത്തിനിടയില്‍ തിരിഞ്ഞ് നോക്കുമ്പോ ഇങ്ങടുത്തെത്തി ആന, തുമ്പിക്കൈ നീട്ടിപ്പിടിച്ചാണു വരവു, എന്നെ എത്തിപ്പിടിക്കാനവനാവും ഉറപ്പ്, അല്ല പിടിച്ചു കയ്യേല്‍ പിടിച്ചു, കൈ കുടഞ്ഞു നോക്കി, ഇല്ല രക്ഷയില്ല ആന പിടിമുറുക്കി കഴിഞ്ഞു

**********************************************************************************

ദേ മനുഷ്യാ നിങ്ങക്കെന്നാ പറ്റി, നിങ്ങളെന്തിനാ എന്നെ തല്ലാന്‍ വരുന്നെ

ങേ നീ എന്നാ ഇവിടെ, ആനയെന്തിയേ

ആനയോ എവിടെ

എടീ എന്നെ ആന പിടിച്ചു, ദേ കണ്ടോ, ങേ നീയാരുന്നോ, ഹൊ ഞാം വിചാരിച്ചു ആനയാന്ന്, തുമ്പിക്കയ്യേല്‍ പിടിച്ച് വാരിയലക്കാന്‍ തൊടങ്ങുവാരുന്ന്, ഹല്ല പിന്നെ


ആത്മഗതം : ഫാഗ്യം ആന എന്നെ തൂക്കിയെറിയുന്നത് സ്വപ്നത്തിലില്ലാര്‍ന്നു :-)))