വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Tuesday, 15 June, 2010

ഒരു വേലിചാട്ടത്തിന്റെ ഓര്‍മ്മയ്ക്ക്

കുട്ടിക്കാലം, പ്രത്യേകിച്ചു പഠന കാലം, രസമുള്ള കുറേ ഓര്‍മ്മകളുടെ കാലം

വീടും വിദ്യാലയവുമായി കഷ്ടിച്ചു നാലു കിലോമീറ്റര്‍ വ്യത്യാസം, അതുകൊണ്ടു ദിവസവും നടന്നായിരുന്നു സ്കൂളില്‍ പോക്ക്. കുറുക്കുവഴികള്‍ ഇഷ്ടം പോലെ ഉള്ള നാടായിരുന്നത് കൊണ്ട് പലദിവസവും പല വഴികളില്‍ കൂടി ആയിരുന്നു വീട്ടിലെത്തിയിരുന്നത്, ഒരു ദിവസം പോയ വഴിയേ പിന്നൊരാഴ്ചത്തേക്കു പോകാന്‍ പറ്റില്ലായിരുന്നു, വഴീലുള്ള വീട്ടുകാര്‍ക്കൊക്കെ ഭയങ്കര സ്നേഹമാന്നേ, പറമ്പിലെ ചക്കേം മാങ്ങേമൊക്കെ അവരു പറിച്ചു തരും പക്ഷേ കമ്പടക്കമാണെന്നു മാത്രം.

ഞാനും പൊടിമോനും (പേരു പൊടിയെന്നാണെങ്കിലും അന്നേ അവന്‍ ഒരു ഗുണ്ടുമോനാ) ക്യാപ്റ്റന്‍ സജിയും ഒരുമിച്ചായിരുന്നു വരവും പോക്കുമൊക്കെ.

കുറുക്കുവഴികളില്‍ ഞങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട വഴിയാണു തളികപ്പാറ തോട്ടത്തിലെ വഴി. സ്കൂളിനോട് ചേര്‍ന്നുള്ള പള്ളിയുടെ പിന്നിലാണ് തോട്ടം. തോട്ടത്തില്‍ കൂടി അധികം നടപ്പുകാരില്ല എന്നതും മാവ് പ്ലാവ് തെങ്ങു മുതലായവ ആ വഴിയില്‍ ഒരുപാടുണ്ട് എന്നതും മാത്രമല്ല അതിലേ പോയാല്‍ ഒരു തോടു കടക്കണം എന്നുള്ളതും ഞങ്ങളെ ഒരുപാടാകര്‍ഷിച്ചിരുന്നു. വൈകുന്നേരം കുളിച്ചു വൃത്തിയായി വീട്ടില്‍ ചെന്നു കയറുമ്പോഴുള്ള വീട്ടുകാരുടെ ആ സ്നേഹം കാണാന്‍ വേണ്ടി മാത്രം.

മഴക്കാലമൊഴിച്ചുള്ള ദിവസങ്ങളില്‍ ഞങ്ങളുടെ സ്ഥിരം യാത്ര അതിലേ ആയിരുന്നു. മഴക്കാലത്ത് അതിലേ പോയിട്ടും
വലിയ പ്രയോജനമില്ല എന്നതു കൊണ്ടു തന്നെ, തോടു കടക്കാന്‍ പറ്റില്ലല്ലോ.

അങ്ങനെ ഒരു മഴക്കാലത്ത് ഞങ്ങള്‍ കേട്ടു തളികപ്പറത്തോട്ടം വേലി കെട്ടി അടച്ചത്രേ. സംഭവം ശരിയാണോന്നറിയണമല്ലോ. പള്ളിയുടെ പിന്നിലേക്കൊരോട്ടമായിരുന്നു, ചുറ്റിലും മുള്ളുവേലി കെട്ടി അടച്ചിരിക്കുന്നു. പാസ്സെടുത്താല്‍ അതിലേ പോകാമെന്ന് ഇംഗ്ലീഷില്‍ എഴുതി വച്ചിരിക്കുന്നു.

ഞങ്ങളും മലയാളികള്‍ തന്നെയായിപ്പോയില്ലേ, അപ്പോത്തന്നെ ശപഥമെടുത്തു, ഇന്നിതിലേ പോയിട്ടു തന്നെ ബാക്കി കാര്യം. സ്കൂള്‍ വിട്ടതും സംഘം തയ്യാറായി നേരേ പള്ളിയുടെ പിന്നിലേക്ക്, ക്യാപ്റ്റന്‍ ആദ്യം വേലി ചാടി കടന്നു, പിന്നാലെ ഞാനും, നടക്കാന്‍ തുടങ്ങുമ്പോള്‍ ഒരു വിളി പിന്നില്‍ നിന്നു.

ഹെന്ത് മാന്യമായിട്ടൊരു കള്ളത്തരം കാണിക്കുന്നതിനു മുന്നേ പിടി വീഴുന്നോ എന്നു ചിന്തിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ വേലിയില്‍ പിടിച്ചു പൊടി ദയനീയമായി നില്‍ക്കുന്നു. വണ്ണം കാരണം അവനു വേലിചാടാന്‍ പറ്റുന്നില്ല. ക്യാപ്റ്റന്‍ തിരിച്ചു ചാടി അവനെ തള്ളി വേലിയുടേ മുകളില്‍ എത്തിച്ചു, പിന്നെ നിലത്തിരുന്നു കിതയ്ക്കാന്‍ തുടങ്ങി, മേഴ്സിച്ചേച്ചീടെ വീട്ടിലെ ഡോബര്‍മാന്‍ കിതയ്ക്കുന്നതു പോലെ, ഇവനിതിനിടയ്ക്കിതെങ്ങനെ പഠിച്ചു, അസ്സലു മിമിക്രിക്കാരന്‍ തന്നെ. 
ഞാന്‍ വളരെ കഷ്ടപ്പെട്ടു പൊടിയെ വലിച്ചു താഴെയിറക്കി, പൊത്തോന്നൊരു ശബ്ദത്തോടെ ഞങ്ങള്‍ രണ്ടും ഒരു റബ്ബര്‍ മരത്തിന്റെ ചുവട്ടില്‍, ദൈവത്തിനാണെ ഇന്നും എനിക്കു മനസിലായിട്ടില്ല മുകളീന്നു വീണ അവന്റെ മുകളില്‍ ഞാനെങ്ങനെ വീണെന്നു. അക്കോഡിംഗ് ടു മാത്തമാറ്റിക്സ് അങ്ങനെ വരാന്‍ ഒരു വഴിയുമില്ലല്ലോ.

അങ്ങനെ ഞങ്ങള്‍ വിജയകരമായി തളികപ്പാറത്തോട്ടത്തില്‍ കൂടിയുള്ള യാത്ര പുനരാരംഭിച്ചു.  മൂന്നാലു ദിവസം യാത്ര സുഗമമായി പൊക്കോണ്ടെയിരുന്നു. വേലി ചാടാന്‍ പൊടി പഠിച്ചില്ലെങ്കിലും അതിവിദഗ്ധമായി അവനെ തള്ളിക്കയറ്റാന്‍ ക്യാപ്റ്റനും, അവന്‍ വീണാലും  വീഴാതെ ഒഴിഞ്ഞു മാറാന്‍ ഞാനും നന്നായി പഠിച്ചു.

അങ്ങനെ ഞങ്ങളുടെ യാത്രയുടെ അഞ്ചാം ദിവസം

അഭ്യാസപ്രകടനങ്ങള്‍ക്കു ശേഷം ഞങ്ങള്‍ തോട്ടത്തില്‍ കൂടി വരുമ്പോള്‍, മുന്നില്‍ വിറകു കോതിക്കൊണ്ട് രാജന്‍ പി ദേവു ലുക്കില്‍ ഒരാള്‍,

മുന്നില്‍ നടക്കുന്ന ക്യാപ്റ്റന്‍ പറഞ്ഞു

നോക്കണ്ട, നേരേ നടന്നോ

ക്യാപ്റ്റന്‍ പറഞ്ഞാ പിന്നെ അപ്പീലില്ലല്ലോ ഇനി അഥവാ തല്ലു കിട്ടിയാലും മുന്നില്‍ നടക്കുന്ന ആള്‍ക്കിട്ടു കിട്ടിക്കഴിഞ്ഞല്ലേ നമുക്കിട്ടു കിട്ടൂ എന്ന ധൈര്യത്തില്‍ പൊടിമോനേ പേടിയുണ്ടെങ്കില്‍ എന്റെ കയ്യില്‍ പിടിച്ചോ എന്നു പറഞ്ഞു നടന്നു.

എവിടെപ്പോകുവാടാ ഇതിലേ,

പൊടിമോന്‍ എന്നെ പിടിച്ചു കുലുക്കാന്‍ തുടങ്ങി അതു കാരണം ഞാന്‍ നിന്നു തുള്ളാനും ശെടാ ഇവനിതെന്തിന്റെ കേടാ ഇങ്ങനെ പേടിച്ചാലോ, വല്ലോരും കണ്ടാല്‍ ഞാന്‍ നിന്നു വിറയ്ക്കുവാണെന്നല്ലേ കരുതു.

ഓ വെറുതെ ചേട്ടാ,

ഹാവൂ ക്യാപ്റ്റന്റെ നാവു പൊന്തി

ഇതിലേ നടക്കരുതെന്നു അവിടെ എഴുതിവച്ചിട്ടില്ലേടാ

കയ്യിലെ പിടുത്തം വിട്ടു ! തിരിഞ്ഞു നോക്കുമ്പോള്‍ ഞാനീ നാട്ടുകാരനേ അല്ല എന്ന മട്ടില്‍ പൊടി അതാ മൂന്നാലു മീറ്റര്‍ പുറകില്‍ തിരിഞ്ഞു നടക്കുന്നു.

അതു പിന്നെ ചേട്ടാ ഇതിലേ പൊയാല്‍ പെട്ടന്നു വീട്ടിലെത്താം

കണ്ടോ ഇങ്ങനെ വേണം ക്യപ്റ്റന്മാരായാല്‍, ഒറ്റക്കു നിന്നു പൊരുതുന്നതു കണ്ടാ

ഇതിലെ പോയാല്‍ പെട്ടന്നു .......... ലെത്താം

ചേട്ടന്റെ വക, ആഹാ ഈ വഴി അങ്ങോട്ടുമുള്ളതാ എന്ന മട്ടില്‍ ക്യാപ്റ്റന്‍ എന്നെ ഒന്നു നോക്കി, ഒന്നും മിണ്ടാതെ 180 ഡിഗ്രി ആംഗിളില്‍ തിരിഞ്ഞു ഞാന്‍ പൊടിയുടെ പുറകേ  നടന്നു, പൊടി അതാ നടത്തത്തിന്റെ വേഗത കൂട്ടുന്നു.

ക്യാപ്റ്റന്‍ അപ്പോളും പുതിയ എന്തെങ്കിലും അറിവു കൂടി ചേട്ടനില്‍ നിന്നും കിട്ടും എന്ന മട്ടില്‍ ചേട്ടനെ പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നു.

യെവടെ ചേട്ടനു നമ്മുടെ അത്രേം പോലും അറിയില്ല, ലോക്കല്‍ വാക്കുകള്‍ ഏതൊക്കെയോ വിളിച്ചു കൂവിക്കൊണ്ടു ചേട്ടന്‍ ഒരു വലിയ വടി എടുത്തതും എന്റെ കാലുകള്‍ക്കും വേഗത കൂടാന്‍ തുടങ്ങി, തിരിഞ്ഞു നോക്കുമ്പോള്‍ ,

ക്യാപ്റ്റന്‍ ഇതാ സിംഗിളിനു ബാറ്റു ചെയ്തിട്ടു ഡബിളിനു ശ്രമിക്കുന്നതു പോലെ പാഞ്ഞു വരുന്നു.

ആദ്യം ഓടിയ പൊടിയെ പുച്ഛത്തോടെ ഒന്നു നോക്കി അവനെ മറികടന്നു മുന്നോട്ടു നോക്കുമ്പോള്‍ അവസാനം ഓടിയ ക്യാപ്റ്റന്‍ ഇതാ എന്നെയും കടന്നു വേലിക്കരികിലെത്തിയിരിക്കുന്നു.

വേലി കടന്നു പള്ളിമുറ്റത്തു നിന്നു കിതയ്ക്കുന്നതിനിടയിലാണ് പൊടിയുടെ കാര്യം ഞങ്ങള്‍ ഓര്‍ക്കുന്നത്,

നോക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു ദിവസമായി ക്യാപ്റ്റന്‍ തള്ളി വേലിക്കു മുകളില്‍ എത്തിച്ചിരുന്ന, ഞാന്‍ ജീവന്‍ പണയം വെച്ചു താഴെ ഇറക്കിയിരുന്ന പൊടിമോനതാ

വടക്കന്‍ പാട്ടിലെ അങ്കച്ചേകവനേപ്പോലെ വേലിയില്‍ സ്പര്‍ശിക്കുക പോലും ചെയ്യാതെ പറന്നു വരുന്നു.

19 comments:

 1. {{{{കൊട്ടങ്ങാ}}}}} ആദ്യം .. ഇനി വായിച്ചിട്ട് അഭിപ്രായിക്കാം

  ReplyDelete
 2. ഇതിനെ ആണോ വേലി ചാട്ടം എന്ന് പറയുന്നത്

  ReplyDelete
 3. ഹഹഹ - വേലിചാട്ടം കലക്കി, ഇപ്പോഴും തുടരുന്നുണ്ടോ ആവോ

  ReplyDelete
 4. @ മഹേഷ് നന്ദി വീണ്ടും വരിക വരുത്തും ഞാന്‍
  @ വേണി ഹ ഹ ഇതല്ല ഉദ്ദേശിച്ചത് അല്ലേ
  @ പീഡി ഹ ഹ ഇപ്പോ ഇമ്മാ‍തിരി അല്ല മതിലാ

  ReplyDelete
 5. hmm....valiya pratheekshayiolaa vanne...ethorumathiri adine pattiyaakunna erpadaayipoyi....anyway,nice nalli,ashamsakal

  ReplyDelete
 6. hmm....valiya pratheekshayiolaa vanne...ethorumathiri adine pattiyaakunna erpadaayipoyi....anyway,nice nalli,ashamsakal

  ReplyDelete
 7. ഇതു വായിച്ചാല്‍ തോന്നും ഇപ്പോള്‍ ഇതൊന്നും പതിവില്ലെന്നു... അണ്ണന്‍ മൂത്താലും..
  എന്തായാലും വേലിചാട്ടം കൊള്ളാം..:)

  ReplyDelete
 8. @ അനോണീ & കാന്താരീ നന്ദി (ഈശ്വരാ ഈ അനോണി തന്നെയാണോ കാന്താരി)
  @ സുമേഷ് അതൊക്കെ നിര്‍ത്തിയെടേ

  ReplyDelete
 9. വീണ്ടും വേലി ചാടട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
 10. പണ്ട് വേലിയും..ഇപ്പോ മതിലും..നല്ലി മൂത്താലും സ്വഭാവം മറക്കില്ലല്ലോ..:)  കൊള്ളാം..:)

  ReplyDelete
 11. "നോക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു ദിവസമായി ക്യാപ്റ്റന്‍ തള്ളി വേലിക്കു മുകളില്‍ എത്തിച്ചിരുന്ന, ഞാന്‍ ജീവന്‍ പണയം വെച്ചു താഴെ ഇറക്കിയിരുന്ന പൊടിമോനതാ, വടക്കന്‍ പാട്ടിലെ അങ്കച്ചേകവനേപ്പോലെ വേലിയില്‍ സ്പര്‍ശിക്കുക പോലും ചെയ്യാതെ പറന്നു വരുന്നു"

  ഗതി കെട്ടാ നല്ലി നെല്ലും തിന്നും എന്ന് മനസ്സിലായില്ലേ....ഓരോ പോസ്റ്റും കൂടുതല്‍ കൂടുതല്‍ നന്നാകുന്നു...ആശംസകള്‍...

  ReplyDelete
 12. ഇനിയും പോരട്ടെ.... നിന്റെ വേലിചാട്ടങ്ങള്‍

  ReplyDelete
 13. വേലിചാട്ടം വരെയുള്ള അനുഭവങൾ എഴുതി..!
  ബാക്കിയുള്ളതും കൂടി പോരട്ടെ..:)

  ReplyDelete
 14. ഭായി പറഞ്ഞപോലെ വേലിചാട്ടം വരെ എത്തി ബാക്കി വല്ലതും ജീവിതത്തിൽ ഉണ്ടായോ

  ReplyDelete
 15. ഹ ഹ നല്ല രസമുള്ള കഥ
  അങ്ങനെ ഒരു വേലി ചട്ടത്തിന്റെ കഥ പുറത്തു വന്നു...
  ഇനി ഇതിന്റെ ബാക്കി പോടിമോന്റെ ബ്ലോഗിലുണ്ടാവും

  ReplyDelete
 16. ninte velichatam kalakki..enikini chirichu ente ayusukalayan vayyayyeeeeeeee

  ReplyDelete
 17. വേലിചാട്ടം കൊള്ളാമായിരുന്നു

  ReplyDelete
 18. കൊള്ളാം . നന്നായിട്ടുണ്ട് . നേര്ച്ചപാറ റോഡ്‌ ഇന്റെയും , ശവക്കൊട്ടയുടെം ഒക്കെ കഥകള്‍ ഓര്‍മ്മ വരുന്നു :-)

  ReplyDelete