വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Tuesday, 8 June, 2010

പരിസരമലിനീകരണം

എന്നും ഒരേ പോലെ തന്നെ വൈകിട്ടാവുമ്പോ കൂടുന്നു, സര്‍ക്കാരിറക്കുന്നതില്‍ ഏറ്റവും വീര്യം കൂടിയ ഐറ്റം തന്നെ വാങ്ങിച്ചു (കയ്യിലെ കാശതിനേ തികയൂ അതുകൊണ്ടാ) ഏതെങ്കിലും കലുങ്കില്‍ ചാരിയിരുന്നതു വലിച്ചു കേറ്റുന്നു. അന്നും പതിവു പോലെ കീടമടിച്ചു കണ്ണു തള്ളിയിരിക്കുമ്പോളാണ്, വാസുവിന് ബോധോദയം ഉണ്ടായത്,

“ഛെ നമ്മളൊക്കെ എന്താടേ ഇങ്ങനെ, എന്നും ഈ കലുങ്കും മദ്യപാനവും, നമുക്കൊക്കെ നന്നായിക്കൂടേടാ.”

 അടുത്ത കുപ്പിമേടിക്കാന്‍ കയ്യില്‍ കാശില്ലാത്തതു കൊണ്ടു മാത്രം വാസുവിന്റെ പള്ളയ്ക്കു കുപ്പി കേറിയില്ല. അല്ലെങ്കില്‍ തല്ലിപ്പൊട്ടിച്ചു പള്ളേക്കേറ്റിയേനെ.
എന്നാലും അവന്‍ പറഞ്ഞതും കാര്യമാണല്ലോ, ഇടക്കൊക്കെ ഒരു ചേഞ്ച് വേണ്ടേ, ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നാണല്ലോ ആപ്തവാക്യം.
തീരുമാനമായി എന്നും ഈ കലുങ്കിലിരുന്നു മദ്യപിക്കുന്നതാണല്ലോ പ്രശ്നം, സ്ഥലം മാറിപ്പിടിക്കാം,

എടു വണ്ടി പോട്ട് വണ്ടി മൂന്നാറിനു.

പിറ്റേ ദിവസം രാവിലെ തന്നെ  വിട്ടു വണ്ടി മൂന്നാറിന്, പത്തുമണിയാകുന്നുണ്ടോ എന്നു ശ്രദ്ധിച്ചാണ് എല്ലാവരുടെയും ഇരിപ്പു, പരീക്ഷ തുടങ്ങാനുള്ള മണിയടിക്കുന്നതിനു മുന്‍പത്തെ പോലുള്ള പിടച്ചില്‍ എല്ലാവര്‍ക്കും, വീട്ടീന്നടിച്ചു മാറ്റിയ സാധനങ്ങള്‍ വിറ്റിട്ടു വേണം തൊണ്ട നനക്കാനുള്ള സാധനം മേടിക്കാന്‍. ഇന്നലെ ഭക്തിപൂര്‍വ്വം വിളക്കു കത്തിച്ചതിന്റെ പ്രയോജനം കിട്ടി, വിളക്കിനൊക്കെ എന്താ വില.

വെള്ളയില്‍ കറുത്ത അക്ഷരത്തിലൊരു ബോര്‍ഡിന്റെ മുന്നില്‍ വണ്ടി നിന്നു. വണ്ടീടെ ഒരുത്തരവാദിത്വം, ഹൊ നമിച്ചണ്ണാ. പിന്നങ്ങോട്ട് ആഘോഷത്തിമിര്‍പ്പിലായിരുന്നു. പാട്ടും കൂത്തും ബഹളവുമൊക്കെയായി അടിപൊളി.  അങ്ങനെ മൂന്നാറെത്തി, തണുപ്പു കൂടി വരുന്നു, കുപ്പി തീര്‍ന്നും വരുന്നു, ഇനി പ്രവാസിയുടെ മകന്‍ നന്ദു തന്നെ ശരണം, മുത്തപ്പാ കനിയണേ.

അങ്ങനെ രാജമലയില്‍ എത്തി, പാസെടുക്കാന്‍ ഒരുത്തനെ പറഞ്ഞു വിട്ടു ബോധമുള്ളവര്‍ ബോധം കെടാനും ബോധമില്ലാത്തവര്‍ ഒരു ബോധവുമില്ലാതെ കിടക്കാനും ശ്രദ്ധിച്ചു പോന്നു.

“നുമ്മ സ്റ്റുഡന്റ്സല്ലേടേ കണ്‍സഷന്‍ കിട്ടുമോന്നു നോക്കീട്ടു വരാം,”

ങേഹേ ദാഹജലത്തിനു കയ്യില്ലാതെ കാശെറക്കിയ ഗള്‍ഫന്‍ നന്ദു ദോ മൂന്നു രൂഫാടെ പാസിനു കണ്‍സഷന്‍ ചോയ്ക്കാന്‍ പോണു. ചുമ്മാതല്ല ഏതോ കുറെ തരുണീമണികള്‍ വന്ന ബസൊരെണ്ണം ദോ ലപ്പുറത്തു കിടക്കുന്നു. കയ്യില്ലാത്ത ബനിയനും കഴുത്തിലൊരു ജാക്കറ്റു വളച്ചു കെട്ടിയതും കൊഴുത്തുരുണ്ട മസിലുകളുമായി (മരുന്നടിച്ചതാണെന്നു ഞങ്ങളും പാരമ്പര്യമായിട്ടു കിട്ടിയതാണെന്നവനും പറയുന്ന) ആകപ്പാടെ ഒരു ഹൃതിക് രോഷന്‍ ലുക്കിലാണു നന്ദുവിന്റെ പോക്ക്.

വണ്ടി കിടക്കുന്നതിന്റെ ഇടതു വശത്തായി ഒരു ബോര്‍ഡ്. പരിസരം മലിനമാക്കരുത്, ചപ്പുചവറുകള്‍ ഇടരുത്, എന്നൊക്കെ. കേരളം തന്നെയാണോ എന്നൊന്നു കൂടി നോക്കി കാരണം പരിസരം അത്രക്കു ക്ലീന്‍. ഹൊ സമ്മതിക്കണം ഇക്കണ്ട മലയാളികളൊക്കെ അവിടെ ചെന്നിട്ടും ഇത്രേം വൃത്തിയായിട്ടവിടം കിടക്കുന്നല്ലോ.

പിന്നിലിരുന്നു പാത്തുവിന്റെ വക  (നോക്കണ്ട ആണു തന്നാ ആമിനത്താത്തയുടെ ഫാന്‍ ആയതു കാരണം വീണ പേരാ)

“ഈ ബോര്‍ഡിന്റെയൊക്കെ കീഴേല്‍ ചെന്നു രണ്ടു വാളും വച്ചങ്ങു കിടക്കണം”

പറഞ്ഞു തീര്‍ന്നില്ല

ഗ്വാ ഗ്വാ എണ്ണി രണ്ടു വിളീ

മുന്നിലത്തെ സീറ്റില്‍ ഓഫായികിടന്ന വാസു കൊടുത്തു ഒന്നാംതരം വാള്‍, അതങ്ങനെ പരിച പോലെ കൃത്യം ആ ബോര്‍ഡിന്റെ താഴെ തന്നെ ചെന്നു കിടന്നു, ഹൊ എന്തൊരുന്നം.
പാസ് കൌണ്ടറിന്റെ അടുത്തൂന്നും എന്തൊക്കെയോ ഭാഷയില്‍ വാസുവിനെ അനുമോദിക്കുന്നതു കേള്‍ക്കാം, കയ്യടി കിട്ടുമോ എന്നു സംശയിച്ചു, ശൊ ഐഡിയാ സ്റ്റാര്‍സിംഗര്‍ അന്നുണ്ടായിരുന്നെങ്കില്‍ അഞ്ചാറു എസ്. എം. എസും കൂടെ ചോദിച്ചേനെ, തരുണീമണികള്‍ പുഞ്ച്ചിരി പൊഴിക്കുന്നു, എസ്. എം. എസ് അയക്കും ഉറപ്പ്. വണ്ടിക്കുള്ളില്‍ ബോധം കെടാന്‍ ശ്രമിച്ചോണ്ടിരുന്നവരെല്ലാം പെട്ടന്നു ഫിറ്റായി ബോധം പോയി. ഇത്രേം മദ്യം വലിച്ചു കയറ്റണ്ട വല്ല കാര്യോമൊണ്ടാരുന്നോ, ഇവനീ വാളങ്ങു നേരത്തെ വക്കരുതാരുന്നോ.

തരുണീമണികളുടെ ചിരിക്കു ശബ്ദം കൂടുന്നോ എന്നു സംശയം തോന്നിയാണ് ബോധം കെട്ടവരെല്ലാം പതുക്കെ തല ഉയര്‍ത്തി നോക്കിയത്.

കണ്‍സഷന്‍ വാങ്ങാന്‍ പോയ നന്ദു ഇതാ രണ്ടു ബക്കറ്റു നിറയെ കണ്‍സഷനുമായി വരുന്നു. പുറകേ അവന്റെ മസിലുകളെ അനുമോദിച്ചു കൊണ്ട് അവിടുത്തെ ഏതോ ഒരു സെക്യൂരിറ്റിക്കാരനും, നടുറോഡില്‍ നിന്നും വാളു കഴുകുന്ന നന്ദുവില്‍ നിന്നും എല്ലാവരും, തിരിഞ്ഞു വാസുവിനെ നോക്കി,ഒന്നുമറിയാത്ത പോലെ പാവം ഓഫായി കിടക്കുന്നു.

13 comments:

 1. വാള് കഴുകാനും വേണം ഒരു യോഗം...അടിപൊളി നല്ലീ...

  ReplyDelete
 2. ഈ കള്ളുകുടിയന്മാരുടെയൊക്കെ ഒരു കാര്യം. നന്നായിയേയുള്ളൂ. :)

  ReplyDelete
 3. ആത്മ കഥ എഴുതി തുടങ്ങിയോ ഇപ്രായതില് തന്നെ..!

  ReplyDelete
 4. നല്ലീ .. ഒന്നും മിണ്ടാനില്ല .. കടുത്ത ഐറ്റം !! സൂപ്പര്‍

  ReplyDelete
 5. അങ്ങനെ തന്നെ വേണം

  ReplyDelete
 6. പാമ്പ് കഥ , കൊള്ളാം

  ReplyDelete
 7. വാസൂ..നാണമുണ്ടോടാ..സ്വന്തം വാള് മറ്റവനെക്കൊണ്ട് കഴുകിക്കാന്‍ ...അയ്യയ്യേ..

  ReplyDelete
 8. നിങളൊന്നും ഒരിക്കലും നന്നാകില്ല!!
  കടപ്പാ‍ട്...............

  ReplyDelete
 9. നിങളൊന്നും ഒരിക്കലും നന്നാകില്ല!!
  കടപ്പാ‍ട്...............

  ReplyDelete
 10. വാളെടുത്തവന്‍ വാളാല്‍ ..എന്തായാലും കുടിച്ച ഐറ്റം പോലെ കൂടിയ സാധനം

  ReplyDelete
 11. നല്ലിക്ക് ഇതിലെ റോള്‍ ബോധമില്ലാത്തവരുടെ കൂട്ടത്തില്‍ തന്നെയാവും.... അല്ലേ?

  ReplyDelete
 12. @ ചാണ്ടി നന്ദി ഇനിയും വരുമല്ലോ അല്ലേ
  @ വായാടി നന്ദി ഇനിയും വരുമല്ലോ അല്ലേ
  @ ഈശോ ഏയ് അതു പിന്നെ ഞാ‍ന്‍
  @ പീഡീ ജീവചരിത്രമാ എറ്ണാകുളം മീറ്റ് :-)
  @ മഹേഷ്, മായാവി, വേണി ഇനിയും വരൂ
  @ സ്വപ്നാ വാള് കഴുകാനും വേണം ഒരു യോഗം
  @ ഫായീ ഞാന്‍ നന്നായി
  @ വിമലന്‍ ഇതു കണ്ടിട്ടെങ്കിലും നീ നന്നാവും എന്നു കരുതി ഛെ
  @ മത്തായീ അതു പിന്നെ ഞാന്‍ അങ്ങനെ അയ്യേ

  ReplyDelete