വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Friday 2 August, 2013

കാടിന്റെ അതിഥി

കാടിന്റെ നടുവിലായിരുന്നു ആ കുടിലു, ചുറ്റും മരങ്ങളും അല്പം മാറിയൊരു കാട്ടുചോലയും ഒക്കെയുള്ള പ്രകൃതി സുന്ദരമായ ഒരു സ്ഥലം, ശുദ്ധവായുവും ഇളം കാറ്റുമുള്ള ആ സന്ധ്യയില്‍ രണ്ടു മരങ്ങളിലായി വലിച്ചുകെട്ടിയ വലയില്‍ (പുല്ല് ആ സാധനത്തിനെന്തരടേ പറയുന്നെ) ചെവിയില്‍ തിരുകി വച്ച ഇയര്‍ ഫോണില്‍ നിന്നും നേര്‍ത്ത സംഗീതവും ആസ്വദിഛു മയങ്ങിപ്പോയതെപ്പോളെന്നറിയില്ല, അരോ തൊട്ടുവിളിച്ചപ്പോളാണുറ്ക്കമുണര്‍ന്നത്, ഇരുട്ടിയിരിക്കുന്നു, ഇരുളില്‍ തെളിഞ്ഞു കാണാം കൂര്‍ത്ത രണ്ടു കൊമ്പുകള്‍, ദേ നിക്കുന്നു ഒരു കൊലകൊമ്പന്‍, തുമ്പിക്കൈ തൊട്ട് വിളിച്ചതാണ്.
ഒരു കോട്ടുവായിട്ടുകൊണ്ട് ചോദിച്ചു.

എന്തരടേയ് ??

കൊമ്പന്‍ : ഡേ ചെക്കാ, ഇവിടെ നല്ല തണുപ്പാ, നീ പോയി ആ കുടിലിന്നകത്തെങ്ങാനും കെടക്ക്, വെര്‍തെ പനി പിടിപ്പിക്കണ്ട !

ഛെ പുറത്ത് കിടക്കാന്‍ നല്ല സുഖമാരുന്ന്, പിന്നെ അവരുടെ താവളത്തില്‍ വന്നതല്ലേ, കൊമ്പനെ മുഷിപ്പിക്കണ്ട എന്നു കരുതി എണീറ്റ് കുടിനിലകത്ത് പോയി സുഖമായി മൂടിപ്പുതച്ചു കിടന്നുറങ്ങി.
വാതിലില്‍ മുട്ട് കേട്ടാണ് എണീറ്റത്, നോക്കിയപോല്‍ നല്ല ചൂടന്‍ ചായയുമായി ഒരു പുലിയണ്ണന്‍,

ഉറക്കമൊക്കെ എങ്ങനിരുന്നു, പുലിയണ്ണന്റെ കുശലം ചോദ്യം

സുഖം, സുഖമായുറങ്ങി

ചായകുടിച്ച് കുറച്ചു നേരം നടന്നു, എന്നാ ഒരു കുളി പാസാക്കിയേക്കാം എന്നു കരുതി കാട്ടരുവിയിലേക്ക്
പകുതി കരയിലും പകുതി വെള്ളത്തിലുമായി ഒരു മുതലച്ചാര് കണ്ണടച്ച് കിടക്കുന്നു,
കാല്‍പ്പെരുമാറ്റം കേട്ടാണെന്ന് തോന്നുന്നു, ഒരു കണ്ണു തുറന്നു നോക്കി, പറഞ്ഞു

അരുവിയിലെ കുളി നല്ലതാ, പക്ഷേ ആ വലത്തേക്ക് പോകണ്ടാട്ടോ, അവിടെ നല്ല ആഴമാ, ചുഴിയുമുണ്ട്, ദാ ഇവിടെ കുളിച്ചോളൂ

മുതലച്ചാര്‍ക്ക് ഒരു നന്ദിയോടെയുള്ള ചിരി സമ്മാനിച്ച് കുളിച്ച് കയറി
തിരിച്ചു നാട്ടിലേക്ക് പോരണം, റെഡിയായി പുറത്തിറങ്ങിയപ്പോള്‍, ദാ മുറ്റത്ത് ഒരു പറ്റം കുരങ്ങച്ചന്മാര്‍, കൈകളില്‍ വിവിധയിനം പഴങ്ങളുമായി, അതും വാങ്ങി യാത്ര പറഞ്ഞ് നിക്കവേ അതാ ഒരു കരടിയമ്മാവന്‍ വരുന്നു, ഒരു വലിയ തേന്‍ കൂടുമായി, പിന്നെയും ഏതൊക്കെയോ മൃഗങ്ങള്‍ എന്തൊക്കെയോ സമ്മാനങ്ങള്‍, സ്നേഹപ്രകടനത്താല്‍ വീര്‍പ്പുമുട്ടി യാത്ര പറഞ്ഞ് നടന്ന് നീങ്ങുമ്പോള്‍
അതാ സാക്ഷാല്‍ മൃഗരാജന്‍ തന്നെ മുന്നില്‍

എങ്ങനെയിരുന്നു കാട്ടിലെ ഒരു ദിവസം, മൃഗരാജന്റെ ചോദ്യം

മറക്കില്ല ഒരിക്കലും,  എന്നു മാത്രം പറഞ്ഞ് മൃഗരാജന്റെ കവിളില്‍ ഒരു മുത്തവും കൊടുത്ത് യാത്രയായി

കുറച്ച് വന്നു തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെ കാണാമായിരുന്നു, കൈ വീശി യാത്ര അയക്കുന്ന കാട്ടിലെ അന്തേവാസികളേ

 

4 comments:

  1. താണ് കാടിന്റെ സ്നേഹം... ഇങ്ങനെ ഒരു അതിഥി ആയി മാറുവാൻ എന്നെങ്കിലും മനുഷ്യന് കഴിഞ്ഞിരുന്നെങ്കിൽ.....

    ReplyDelete
  2. മനുഷ്യന്‍ പിറന്നു വീണ കാട്..

    ReplyDelete
  3. കാടാണ് നല്ലത്

    ReplyDelete
  4. .വായിച്ചു തുടങ്ങിയപ്പോൾ ഞാൻ ഓർത്തു പഴയ കഥകളിലേ പോലെ സ്വപ്നം ആയിരിക്കുമെന്ന് .

    ReplyDelete