വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Wednesday, 25 January, 2012

ആന വിരണ്ടേ ഓടിക്കോ

തടി പിടിക്കാന്‍ കൊണ്ടുവന്ന മൂന്ന് ആനകള്‍ വിരണ്ടു, ഒരാനയുടെ പാപ്പാനേയും തടിപ്പണിക്കാരനായ ഒരാളേയും ഒരു പിടിയാനയേയും കുത്തിക്കൊന്നു !!!!

ഉച്ചക്കൊരുത്തന്‍ വിളിച്ചു പറഞ്ഞാണു സംഭവം അറിഞ്ഞത്, കാണാന്‍ ചെന്നപ്പ, രണ്ടു മനുഷ്യ ജീവികളെ നടുറോട്ടില്‍ ചുരുട്ടി കൂട്ടിയിട്ടിട്ടുണ്ട്, ഒരുമാതിരി പഴന്തുണിയൊകെ കൂട്ടിയിട്ടെക്കുന്നത് പോലെ, മൊത്തം ചോരയില്‍ കുളിച്ച്, പിടിയാനയും കിടപ്പുണ്ടപ്പുറത്തായിട്ട്, ഒരു കൊമ്പന്‍ കലിയടങ്ങിയിട്ടാണോ ആവോ സമീപത്ത് നില്‍പ്പുണ്ട്. റോഡിന്റെ മുകള്‍ വശത്തായിട്ട് ഭയങ്കര ശബ്ദം കേള്‍ക്കാം, കൂടി നില്‍ക്കുന്ന ആള്‍ക്കാര്‍ക്കിടയിലൂടെ എത്തിനോക്കിയപ്പോ കാണാം ഒരു കൊമ്പന്‍ കലിയടങ്ങാതെ തെങ്ങ് വലിച്ചടിക്കാന്‍ ശ്രമിക്കുന്നു, അപ്പോ രണ്ടു കൊമ്പനായി മറ്റവനെവിടെ എന്നന്വേഷിക്കുമ്പോ താഴ് ഭാഗത്തെ തോട്ടത്തില്‍ നിന്നും പൊട്ടിമുളച്ചത് പോലൊരുത്തന്‍ മുന്നില്‍

ഒറ്റ ഓട്ടമാരുന്നു, നെലവിളിച്ചോണ്ട്, കൂടെ വന്നവന്മാരും ഓട്ടം തന്നെ, പലരും പലവഴിക്കോടുന്നു, ഞാനൊന്നും നോക്കിയില്ല നേരേ റോഡേ തന്നെ വലിച്ച് വിട്ടു, പണ്ടാരം ആന എന്റെ പുറകേ തന്നെ, ഓട്ടത്തിനിടയില്‍ തിരിഞ്ഞ് നോക്കുമ്പോ ഇങ്ങടുത്തെത്തി ആന, തുമ്പിക്കൈ നീട്ടിപ്പിടിച്ചാണു വരവു, എന്നെ എത്തിപ്പിടിക്കാനവനാവും ഉറപ്പ്, അല്ല പിടിച്ചു കയ്യേല്‍ പിടിച്ചു, കൈ കുടഞ്ഞു നോക്കി, ഇല്ല രക്ഷയില്ല ആന പിടിമുറുക്കി കഴിഞ്ഞു

**********************************************************************************

ദേ മനുഷ്യാ നിങ്ങക്കെന്നാ പറ്റി, നിങ്ങളെന്തിനാ എന്നെ തല്ലാന്‍ വരുന്നെ

ങേ നീ എന്നാ ഇവിടെ, ആനയെന്തിയേ

ആനയോ എവിടെ

എടീ എന്നെ ആന പിടിച്ചു, ദേ കണ്ടോ, ങേ നീയാരുന്നോ, ഹൊ ഞാം വിചാരിച്ചു ആനയാന്ന്, തുമ്പിക്കയ്യേല്‍ പിടിച്ച് വാരിയലക്കാന്‍ തൊടങ്ങുവാരുന്ന്, ഹല്ല പിന്നെ


ആത്മഗതം : ഫാഗ്യം ആന എന്നെ തൂക്കിയെറിയുന്നത് സ്വപ്നത്തിലില്ലാര്‍ന്നു :-)))

8 comments:

 1. ഇനി മേലില്‍ ഒറ്റയ്ക്ക് കിടന്നാല്‍ മതി.
  ഇല്ലേല്‍ ചുമ്മാ പാവം ചേച്ചിയുടെ തല നിങ്ങള്‍ തല്ലിപ്പൊളിക്കും..!

  ReplyDelete
 2. hush...ath verum swapnamaayirunno?veruthe aashippichu

  ReplyDelete
 3. " എടീ എന്നെ ആന പിടിച്ചു, ദേ കണ്ടോ, ങേ നീയാരുന്നോ, ഹൊ ഞാം വിചാരിച്ചു ആനയാന്ന്, തുമ്പിക്കയ്യേല്‍ പിടിച്ച് വാരിയലക്കാന്‍ തൊടങ്ങുവാരുന്ന്, ഹല്ല പിന്നെ .. " -- കലക്കി പൊളിച്ചു നല്ലീ ...

  ReplyDelete
 4. ആനക്കഥ ഇഷ്ടമായി. ആശംസകള്‍.
  ഞാന്‍ ഒരു പാറത്തോട് കാരന്‍.., ഇപ്പോള്‍ ഏറണാകുളത്ത് താമസം

  ReplyDelete
  Replies
  1. ഹായ് അയല്വക്കക്കാരനു സ്വാഗതം :-))

   Delete