വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Sunday, 17 October, 2010

വീണ്ടും പാടാം സഖീ


“പാടുക സൈഗാള്‍ പാടൂ , നിന്‍ രാജകുമാരിയെ 
പാടി പാടി ഉറക്കൂ പാടി പാടി ഉറക്കൂ”

എം പീത്രീയില്‍ ഉമ്പായിയുടെ വിഷാദ സ്വരം, മനുവിനെയും വിഷാദത്തിലാഴ്ത്തി, ഈ യാത്ര തന്നെ ഒരു സങ്കടം തീര്‍ക്കുവാനണല്ലോ, മനു ഓര്‍ത്തു. അവളെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ, ദേവികയേ കാണുവാനുള്ള യാത്ര, കഴിഞ്ഞ ഒന്നര വര്‍ഷമായി അവളുടെ എന്തെങ്കിലും വിവരം താനറിഞ്ഞിട്ട്.

ബാംഗ്ലൂരിലെ ഓഫീസിലെ ഏകാന്തമായ ക്യാബിനില്‍, വിരസമായ ജീവിതം തള്ളി നീക്കുമ്പോള്‍, ആകെയുണ്ടായിരുന്ന നേരമ്പോക്കെന്നത് ഓര്‍ക്കുട്ട് ആയിരുന്നു. പുതിയ കൂട്ടുകാര്‍, പുതിയ ബന്ധങ്ങള്‍, ചെറിയ തമാശകള്‍, അങ്ങനെ തന്റെ ഒരു കൂട്ടുകാരന്‍ വഴി കിട്ടിയ കൂട്ടുകാരി ആയിരുന്നു അവള്‍, ദേവിക, ഒറ്റപ്പാ‍ലത്തുകാരി ഒരു നാടന്‍ പെണ്‍കുട്ടി, ഒരു പൊട്ടിപ്പെണ്ണ്, സൌഹൃദത്തെ പറ്റിയുള്ള ആകര്‍ഷകമായ വാചകള്‍ നിറഞ്ഞ പ്രൊഫൈല്‍ കണ്ടാണ് അവളെ ശ്രദ്ധിച്ചത്, പക്ഷേ പ്രൊഫൈലില്‍ സൌഹൃദത്തെ പറ്റി ഘോരഘോരം പ്രസംഗിക്കുന്നുണ്ടെങ്കിലും, അവളുടെ പ്രൊഫൈലിന്റെ വാതിലുകള്‍ എല്ലാം പൂട്ടി വച്ചിരിക്കുന്നു, സ്ക്രാപ്പ് അയക്കാന്‍ പറ്റില്ല, മെസ്സേജയക്കാന്‍ പറ്റില്ല,  ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കാന്‍ പറ്റില്ല, ദേഷ്യം വന്നു, കണ്ടപ്പോള്‍, സുഹൃദ് ബന്ധങ്ങളെ വിലമതിക്കുന്നു എങ്കില്‍, സുഹൃത്തുക്കളെ സ്നേഹിക്കുന്നു എങ്കില്‍, പിന്നെന്തിനു എല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് അവളോട് ചോദിക്കൂ എന്നൊരു മെസ്സേജ്  കൂട്ടുകാരനയച്ചു, അതിനു മറുപടി അയച്ചത് അവള്‍ ആയിരുന്നു. മനുവിന്റെയും ദേവികയുടെയും സൌഹൃദം ആരംഭിക്കുകയായിരുന്നു അവിടെ. പിന്നെ പരസ്പരം സ്ക്രാപ്പുകളില്‍ കൂടിയും മെയിലുകളില്‍ കൂടെയും ആ ബന്ധം വളര്‍ന്നു, ചാറ്റിംഗിലൂടെ വളര്‍ന്ന ബന്ധം നല്ല കൂട്ടുകാരാക്കി മാറ്റി, 
പ്രാണനും പ്രാണനാം പെണ്‍കിടാവേ”

ഉമ്പായി അടുത്ത പാട്ടിലേക്കു കടന്നിരിക്കുന്നു, ഇനിയുമുണ്ട് ഏകദേശം അരമണിക്കൂര്‍ യാത്ര കൂടി അവളുടേ വീട്ടിലേക്ക്, മനു ഓര്‍ത്തു

ഒരു ദിവസം അവള്‍ തന്നെയാണു പറഞ്ഞത്, തമ്മില്‍ കാണണം, എന്ന്, തനിക്കും ഉണ്ടായിരുന്നു, അവളെ കാണണം എന്ന മോഹം, പറഞ്ഞതു പോലെ തന്നെ നഗരത്തിലെ ഒരു പ്രശസ്ത ഷോപ്പിംഗ് മാളില്‍ വച്ചു പരസ്പരം കണ്ടു മുട്ടി, തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു പെണ്‍കുട്ടി, പിന്നെ പലപ്പോഴും നഗരത്തിലെ തിരക്കുകളില്‍ കണ്ടുമുട്ടി, പര്‍ക്കിലും മാളുകളിലും, തീയറ്ററുകളിലും അങ്ങനെ പലയിടത്തും, കൂട്ടുകാര്‍ പലരും ചൊദിക്കാന്‍ തുടങ്ങി, എന്താണ് നിങ്ങള്‍ തമ്മില്‍, പ്രണയമോ, ആ വിഷയം മാത്രം ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും വന്നിരുന്നില്ലല്ലോ, അല്ലെങ്കിലും എനിക്കവളെ പ്രണയിക്കാനാവുമായിരുന്നില്ലല്ലോ അതിനുമപ്പുറം എന്തൊക്കെയോ ആയിരുന്നു എനിക്കവള്‍, അവള്‍ക്കും,  നാളുകള്‍ കടന്നു പോയി, മുറപ്പെണ്ണായ നിത്യയുമായി വിവാഹം നടന്നു, പിന്നെ അമ്മാവന്റെ കൂടെ ആസ്ട്രേലിയയിലേക്കൊരു പറിച്ചു നടലും, വിവാഹത്തിനു നിറസാന്നിദ്ധ്യമായി ദേവികയും ഉണ്ടായിരുന്നു. എല്ലാവരുടെയും കണ്ണിലുണ്ണിയായി, ചിരിച്ചു കൊണ്ട്, വീടാകെ പ്രകാശം പരത്തി നടന്ന അവളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.
നന്ദി പ്രിയസഖീ നിനക്കെന്‍ നന്ദി നന്ദി”

ഓ. എന്‍. വിയുടെ വരികളും, ഉമ്പായിയുടെ ശബ്ദവും, ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്നതു പോലെ, മനു ഡ്രൈവിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചു, മനസ് ഓര്‍മകളിലേക്കും.
വിവാഹത്തിനു ശേഷം, അമ്മാവന്റെയും അളിയന്റേയും കൂടെ ഓസ്ടേലിയയിലേക്കൊരു പറിച്ചു നടല്‍, യാത്ര പറയുമ്പോള്‍ ദേവികയുടെ കണ്ണ് നിറഞ്ഞിരുന്നോ, എനിക്കും വിഷമമായിരുന്നല്ലോ. നിത്യക്കും അവളെ പിരിയാന്‍ നല്ല വിഷമം തോന്നിയിരുന്നു, ഓസ്ട്രേലിയയില്‍ ചെന്ന് ആദ്യം ചെയ്തത്, ദേവികക്കൊരു മെയില്‍ അയക്കുക എന്നതായിരുന്നു, എന്തുകൊണ്ടോ അവളതിനു മറുപടി അയച്ചില്ല, പിന്നെ പല മെയിലുകള്‍,, ഒന്നിനും ദേവികയില്‍ നിന്നും ഒരു മറുപടി വന്നില്ല, അവളുടെ മൊബൈല്‍ നമ്പരിലേക്കു പലകുറി വിളിച്ചു നോക്കി, സ്വിച്ച് ഓഫെന്ന പതിവു പല്ലവി മാത്രം. പതിയെ ജോലിതിരക്കിലേക്കു മാറുകയായിരുന്നു ഞാനും, അങ്ങനെ പതിയെ പതിയെ മെയിലുകള്‍: നിന്നു, അവളെ വിളിക്കാതായി, ഇപ്പോള്‍, ഒന്നര വര്‍ഷത്തിനു ശേഷം നാട്ടില്‍ വന്നപ്പോള്‍, നിത്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഈ യാത്ര. 

വിളങ്ങും ചമ്പകങ്ങള്‍ കവിളിലേന്തിയ ഓമലാളേ മാന്‍ മിഴിയാളേ”

ഉമ്പായി അടുത്ത ഗസലിലേക്കു കയറി, കാര്‍ ഇപ്പോള്‍ ദേവികയുടെ വീട്ടുമുറ്റത്തേക്കു കയറുകയാണ്, ദേവികയുടെ അച്ഛന്‍ മുറ്റത്തു തന്നെ നില്‍പ്പുണ്ട്, കാറില്‍ നിന്നിറങ്ങിയ മനുവിനെ നിറചിരിയോടെ തന്നെ അച്ഛന്‍ സ്വീകരിച്ചു. കുശലാന്വേഷണത്തോടേ വീട്ടിനകത്തേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ നിത്യ മനുവിന്റെ കയ്യില്‍ ബലമായി പിടിച്ചു, എന്താണെന്നറിയാന്‍ നോക്കിയപ്പോള്‍, അവള്‍ സംഭ്രമത്തോടെ പൂമുഖത്തേക്കു നോക്കുന്നു, മനുവിന്റെ കണ്ണുകളും അവിടേക്കു നീണ്ടു, പൂമുഖത്ത്, ദേവികയുടെ ഫോട്ടോ, മാല ചാര്‍ത്തിയിരിക്കുന്നു. ദേവിക, അവള്‍, ഈ ഭൂമിയിലില്ലെന്നോ, മനുവിനു തല കറങ്ങുന്നതു പോലെ തോന്നി.

കസേരയില്‍ തളര്‍ന്നിരിക്കുമ്പോള്‍, തോളിലൊരു കൈത്തലസ്പര്‍ശം മനുവിനെയുണര്‍ത്തി, ദേവികയുടെ ഏട്ടന്‍, മനു വരൂ, മുറ്റത്തെ മാഞ്ചോട്ടില്‍ ദേവികയുടെ അസ്ഥിത്തറയിലേക്കു നടക്കുമ്പോള്‍ ഏട്ടന്‍ ചോദിച്ചു, മനുവിനോടവള്‍ എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ, നീങ്ങള്‍ തമ്മില്‍ എന്തെങ്കിലും, ഒരു ഞെട്ടലോടെ ഏട്ടനെ നോക്കി. സാരമില്ല ഏട്ടന്‍ തുടര്‍ന്നു, അവളങ്ങനെയാണു, അവളുടെ ആഗ്രഹങ്ങളൊന്നും അവള്‍ ആരോടും പറഞ്ഞിരുന്നില്ല, ഒരിക്കലും, മനുവിന്റെ വിവാഹമാണെന്നറിഞ്ഞപ്പോളും അവള്‍ ചിരിക്കുകയായിരുന്നു, മനു ഈ നാടുപേക്ഷിച്ചു പോയപ്പോളും, നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും, ഉള്ളിലെ തേങ്ങല്‍ മറ്റുള്ളവരില്‍ നിന്നും ഒളിപ്പിച്ചു വയ്ക്കുന്നതില്‍ അവള്‍ വിജയിച്ചു. മനു പോയ അന്നു തന്നെ ഒരു മുഴം കയറില്‍ അവളും. 

അവളുടെ അസ്ഥിത്തറയില്‍, മുഖം കുനിച്ചു നിക്കുമ്പോള്‍ മനു മനസുകൊണ്ടവളോടു ചോദിച്ചു, ഒരിക്കല്‍ പോലും, ഒരു മെയിലിലൂടെ, ഒരു ഫോണ്‍ കോളിലൂടേ, അല്ലെങ്കില്‍ കൂട്ടുകാര്‍ പലവട്ടം ചോദിച്ചപ്പോഴെങ്കിലും, നിനക്കു പറയാമായിരുന്നില്ലെ, എന്നെ നീ സ്നേഹിച്ചിരുന്നൂവെന്നു, എന്നെ നീ ആഗ്രഹിച്ചീരുന്നു എന്ന്, ആരോടും ഒന്നും പറയാതെ, എല്ലാവരേയും ഉപേക്ഷിച്ചു പോകാന്‍ നീ കാണിച്ച തന്റേടം ഒരിക്കല്ലെങ്കിലൂം നിന്റെ മനസു തുറക്കാന്‍ നീ കാണിച്ചിരുന്നെങ്കില്‍, എത്ര നിയന്ത്രിച്ചിട്ടും, മനുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

ആരോടും യാത്ര പോലും പറയനാവാതെ, ശൂന്യമായ മനസുമായി, തിരിച്ചിറങ്ങുമ്പോള്‍, ഉമ്പായി പാടുന്നു
ഞാന്‍ ഒരു വിഷാദഗാനം ഞാന്‍”
14 comments:

 1. കഥാതന്തു പഴയതാണെങ്കിലും അവതരണം അടിപൊളി....

  ReplyDelete
 2. പാട്ടിന്‍റെ ലിങ്കെല്ലാം കൂടി ഒന്നിച്ചിട്ടിരുന്നെങ്കി വെറുതേ എല്ലാം വായിച്ച് സമയം മെനക്കിടില്ലായിരുന്നു :(

  ReplyDelete
 3. നല്ലീ.....
  ദേവികയോട് ഒന്നു ചോദിക്കാരുന്നു മനുവിന്... ചോദിച്ചാല്‍ കഥ ഇങ്ങനെ തീര്‍ക്കാന്‍ പറ്റില്ലാരുന്നല്ലോ അല്ലേ...
  ഇഷ്്ടമായി...

  ReplyDelete
 4. ദേവിക ഒരു വിഡ്ഡിയാണന്നേ ഞാന്‍ പറയൂ. സ്വന്തം ഇഷ്ടം മനുവിനോടു തുറന്നു പറയാതെ മനസ്സില്‍ മൂടിവെച്ചിട്ട്, ആത്മഹത്യ ചെയ്യുക. അയ്യേ, എനിക്ക് ദേവികയെ ഇഷ്ടമായില്യ.

  പക്ഷേ ഉമ്പായിയുടെ ഗാനങ്ങള്‍ ഒരുപാട് ഒരുപാട് ഇഷ്ടമായി..ഇത്രയും നല്ല പാട്ടുകള്‍ കേള്‍പ്പിച്ചതിനു നന്ദി.

  ReplyDelete
 5. ദേവിക...മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ ബലികൊടുത്തു സ്വയം എരിഞ്ഞടങ്ങിയവള്‍
  അതാണ് സ്നേഹം....സന്തോഷം തോന്നി...ഒപ്പം സങ്കടവും

  ReplyDelete
 6. മനോഹരമായ ഗസലുകളുടെ വരികളിലൂടെ കഥക്ക് ഗതിമാറ്റം നൽകിയത് നന്നായിരിക്കുന്നു!!

  ReplyDelete
 7. nnaannayi ee avatharanam....... abhinandanangal.....

  ReplyDelete
 8. nalla gaanangal.....appo manuvine swanthamaaki......anyway kooduthal manu kathakal pratheekshikunnu

  ReplyDelete
 9. ഒരുത്തിയെ പ്രേമിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നത് നല്ലിയുടെ കഥകളില്‍ ഇതിനു മുന്‍പും വന്നിട്ടുണ്ട്...

  ReplyDelete
 10. Pattukalum, padangalum estapettu

  ReplyDelete
 11. കൊള്ളാം ..കഥയുടെ ഒഴുക്കിന് അനുസരിച്ച് പാട്ടുകളുടെ വരികള്‍ പ്രയോഗിച്ചത് ഇഷ്ട്ടപെട്ടു ...ഊഹം തെറ്റിയില്ല....അവള്‍ക്ക് എന്തോ അപകടം സംഭവിക്കുമെന്ന് കരുതിയത്‌ ശരിയായി..

  ReplyDelete
 12. വന്നവര്‍ക്കെല്ലാം നന്ദി
  ചാണ്ടി - നന്നായോ, ദൈവമെ നന്ദി
  വാസൂ‍ - പണി തരാട്ടാ
  സ്പന്ദനം - മനു അങ്ങനെ ആഗ്രഹിച്ചില്ലല്ലോ
  വായാടീ - സ്വയം വിഡ്ഡിയാവുകയല്ലെ പ്രണയിനികള്‍, ഉമ്പായിയുടെ ഗാനങ്ങള്‍ !!!!!!!
  നന്ദ - അതെ അതാണു സ്നേഹം,
  ഇസ്മായില്‍ - നന്ദി, ഗസലുകള്‍ ഇഷ്ടപ്പെടുന്നു അല്ലേ
  ഫായീ - നിങ്ങള്‍, ഹൊ ഞാന്‍ ധന്യനായി
  ജയകുമാര്‍ - ഇനിയുമിതിലേ വരണേ
  കാന്താരീ - മനു മറ്റാരുടേയും അല്ലല്ലോ :-)
  മത്തായീ - സത്യമായിട്ടും ഇതു കഥയാടേ
  തൊമ്മി - പടങ്ങള്‍ ??????
  സ്നേഹ - :-)

  ReplyDelete
 13. ഇന്റര്‍നെറ്റില്‍ വിഹരിച്ച ഒരു പെണ്ണിന് ഇങ്ങനെ ഒരു മനസ്സോ ??

  ReplyDelete