നഗരത്തിലെ പ്രശസ്തമായ ഹോട്ടലിന്റെ മൂന്നാം നിലയില്‍ 162 -ആം നമ്പര്‍ മുറിയില്‍ തന്റെ നഗ്നതയെ ചുറ്റിപ്പിടിച്ചു കിടന്നുറങ്ങുന്ന പേരറിയാത്ത മനുഷ്യനെ നിര്‍വികാരതയോടേ നോക്കി സന്‍ഷ ഗോപിനാഥന്‍ തന്റെ ജീവിതം മാറ്റിമറിച്ച ആ ദിവസത്തെ പറ്റി ഓര്‍ത്തു.
ആപത്തില്‍ സഹായിച്ചവന്റെ മുന്നില്‍ വച്ച്, സ്വന്തം അമ്മയില്‍ നിന്നും കിട്ടിയ അപമാനം താങ്ങാവുന്നതിനുമപ്പുറമായിരുന്നു അവള്‍ക്ക്. അമ്മയോടുള്ള, ദേഷ്യത്തില്‍ അത്താഴം വേണ്ട എന്നു വച്ച്, കരഞ്ഞു തളര്‍ന്നു കിടക്കുമ്പോള്‍, നേരം കഴിയുന്തോറും, സ്കൂളില്‍ ആണ്‍കുട്ടികളോടു സംസാരിക്കുക പോലും ചെയ്യാത്ത തന്നെ, തനിക്കു പറയാനുള്ളതെന്താണെന്നൊന്നു ചോദിക്കുക പോലും ചെയ്യുന്നതിനു മുന്നേ ശിക്ഷിച്ച അമ്മയോടുള്ള ദേഷ്യം അവളുടെ മന്നസില്‍ പകയായി മാറുകയായിരുന്നു.
പിറ്റേ ദിവസം രാവിലെ സ്കൂളിലേക്കു പോകാനിറങ്ങിയപ്പോള്‍ അമ്മയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍, “ഇന്നാരുടെ കൂടെ തെണ്ടാനാടീ, അണിഞ്ഞൊരുങ്ങി പോകുന്നത്, നീ ഇനി മുതല്‍ പഠിക്കാനെന്നും പറഞ്ഞു പോകണ്ട,” അമ്മയുടെ വാക്കുകള്‍ തരിമ്പും ഗൌനിക്കാതെ ഇറങ്ങിപ്പോകുമ്പോള്‍ രത്രിയില്‍ എടുത്ത തീരുമാനമായിരുന്നു അവളുടെ മനസു നിറയെ. കൂട്ടുകാരെല്ലാം ബോയ്ഫ്രണ്ട്സുമൊത്ത് ജീവിതം അടീച്ചു പൊളിക്കുമ്പോള്‍ താന്‍ മാത്രമെന്തിനു നല്ല കുട്ടിയാവണം, അതും പെറ്റമ്മക്കു പോലും വിശ്വാസമീല്ലെങ്കില്‍ പ്രത്യേകിച്ചും. സ്കൂളില്‍ ചെന്നപ്പോള്‍ ആദ്യം തിരക്കിയത്, തന്നെ വീട്ടില്‍ കൊണ്ടു വിട്ട, തല്ലിപ്പൊളി എന്നു മറ്റുള്ളവര്‍ കരുതുന്ന, തന്റെ മനസില്‍ നന്മയുടെ പ്രതിരൂപമായി മാറിയവനെ ആയിരുന്നു, തലേ ദിവസം രാത്രിയില്‍ അമ്മയുടെ ചീത്തവാക്കുകള്‍ മുഴുവന്‍ കേട്ട്, സത്യാവസ്ഥ അമ്മയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവന്റെ നിസഹായതയില്‍ പിന്നാക്കം നീങ്ങുന്ന അവനെ ജനലില്‍ കൂടി അവള്‍ ഒരു നോക്കു കണ്ടിരുന്നു.
ഒരു സോറി പറഞ്ഞു കൊണ്ടു തന്നെ തുടങ്ങി, “അമ്മയുടെ ഇന്നലത്തെ പെരുമാറ്റം വിഷമിപ്പിച്ചു കാണുമെന്നറിയം, സോറി,”
ശരി വരവു വച്ചിരിക്കുന്നു എന്ന മറുപടിയോടെ, നടന്നു നീങ്ങാന്‍ തുടങ്ങിയ അവനോട്, തനിക്കു കുറച്ചു സംസാരിക്കാനുണ്ട്, ഉച്ചക്ക്, ലൈബ്രറിയില്‍ കാണണം, എന്ന് പറഞ്ഞ്, തിടുക്കത്തില്‍ അവന്റെ മുന്നില്‍ നിന്നും മറയുകയായിരുന്നു, അതുവരെ കരുതി വച്ച ധൈര്യമൊക്കെ ചോര്‍ന്നു പോകുന്നതു പോലെ, ഉച്ചക്കു പക്ഷേ ലൈബ്രറിയില്‍ വച്ചവനെ കാണുമ്പോള്‍, മനസിനു നല്ല ധൈര്യമായിരുന്നു, ഒരാമുഖവുമില്ലാതെ, അവനോടവള്‍ പറഞ്ഞു തുടങ്ങി,
“ഇത്ര നാളും ഞാന്‍ അമ്മയുടെ വാക്കാണു വിശ്വസിച്ചിരുന്നത്, ആണ്‍കുട്ടികള്‍ എല്ലാം മോശക്കാരാണെന്നും, അതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ ആണ്‍കുട്ടികളോടൊന്നും സംസാരിക്കുക പോലും ചെയ്യാതെ നടന്നിരുന്നത് ഇത്ര നാളും, പക്ഷേ ഇപ്പോ എനിക്കു തോന്നുന്നു, അങ്ങനെയല്ല എന്ന്, എനിക്കും വേണം ആണ്‍ സൌഹൃദങ്ങള്‍, ബോയ്ഫ്രണ്ടുമൊത്തു സമയം ചിലവഴിക്കണം, നിനക്കെന്നെ നിന്റെ ഗേള്‍ ഫ്രണ്ടാക്കാമോ.” എവിടെ നിന്നോ സംഭരിച്ച ധൈര്യത്തില്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി അവനെ നോക്കിയപ്പോള്‍ അവന്റെ മുഖത്തു തെളിഞ്ഞു കണ്ട ഭാവം അവളുടെ ധൈര്യം മുഴുവനും ചോര്‍ത്തുന്നതായിരുന്നു. ഇത്രയും നാള്‍ തല്ലിപ്പൊളി എന്നെല്ലാവരും പറഞ്ഞവന്റെ മറ്റൊരു മുഖം കാണുകയായിരുന്നു താന്‍, അവന്റെ മുഖത്ത് പരിഹാസമായിരുന്നു
“ഒരിത്തിരി നേരം താമസിച്ചപ്പോള്‍, പേരറിയാത്ത ഏതോ ഒരുവന്റെ കൂടെ അസമയത്തു കയറിച്ചെന്നപ്പോള്‍, ആ അമ്മ തെറ്റിദ്ധരിച്ചെങ്കില്‍, അതമ്മയുടെ തെറ്റല്ല, ഇന്നത്തെ സാഹചര്യങ്ങളെ ഓര്‍ത്തുള്ള ഉത്കണ്ഠയാണെന്നു മനസിലാക്കുകയാണു വേണ്ടത്, അല്ലാതെ ആ ദേഷ്യത്തിനു കാമുകനെ കണ്ടെത്താന്‍ നടക്കുകയല്ല വേണ്ടത്.”
ഇത്രയും പറഞ്ഞു നടന്നകലുന്ന അവനെ നോക്കി നിക്കുമ്പൊള്‍ സന്‍ഷയുടെ മനസില്‍ അവനോടും പകയുണരുകയായിരുന്നു. അവളുടെ മനസില്‍ തനിക്കും കാമുകന്‍ വേണം എന്ന ഒറ്റച്ചിന്ത മാത്രം. ആ പകയിലാണവള്‍ തന്റെ ആദ്യ കാമുകനെ സ്കൂളില്‍ നിന്നു തന്നെ കണ്ടെത്തിയത്, ആ വര്‍ഷം സ്കൂള്‍ വിദ്യാഭ്യാസം അവസാനിക്കുന്നതിനിടയില്‍ അവള്‍ക്കു കാമുകനല്ല കാമുകന്മാര്‍ തന്നെയുണ്ടായി, പലപ്പോഴും കോച്ചിംഗ് സെന്ററിനു പകരം, ഐസ്ക്രീം പാര്‍ലറുകളിലും, പാര്‍ക്കുകളിലുമായി അവളുടെ സായാഹ്നങ്ങള്‍,
സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, എഞ്ചിനീയറിംഗ് കോളേജിന്റെ പടിവാതില്‍ കടന്നവള്‍ ചെന്നതു, സ്വപ്നങ്ങളുടെ വര്‍ണ്ണലോകത്തേക്കായിരുന്നു, കയ്യിലിഷ്ടം പോലെ പണവും, ചുറ്റിക്കറങ്ങാന്‍ ലക്ഷ്വറി വാഹനങ്ങളുമുള്ള, കുബേരപുത്രന്മാരുടെ മുന്നിലേക്ക്, അവരോടൊപ്പം സിനിമയും പാര്‍ക്കുകളും ഡേറ്റിംഗുകളുമായി ജീവിതത്തെ ആസ്വദിക്കുന്നതിനിടയില്‍ അവളറിയാതെ തന്നെ, അവളിലേക്കു ലഹരി മരുന്നുകളും അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. പിന്നെ ലഹരിമരുന്നുകള്‍ക്കു വേണ്ടി പലപ്പോഴും താനറിയാത്ത പലരേയും അവള്‍ക്കു പരിചയപ്പെടേണ്ടി വന്നു.
വാതിലില്‍ ആരോ മുട്ടുന്ന ശബ്ദമാണ് സന്‍ഷയെ ചിന്തകളില്‍ നിന്നുണര്‍ത്തിയത്, ചുറ്റിപ്പിടിച്ചിരിക്കുന്ന കൈകള്‍ എടുത്തു മാറ്റി തലേന്നു രാത്രിയില്‍ ഊരിയെറിഞ്ഞ വസ്ത്രത്തിലേക്കു ശരീരത്തെ തള്ളിക്കയറ്റി, സന്‍ഷ രാത്രിയിലെ തന്റെ കാമുകനെ തട്ടിയുണര്‍ത്തി, ചെന്നു വാതില്‍ തുറന്നു, മുന്നില്‍ ഒരൂ കാക്കിധാരി നിക്കുന്നു.
ഹോട്ടല്‍ റിഷപ്ഷനില്‍ മിന്നുന്ന ക്യാമറക്കണ്ണൂകളില്‍ നിന്നും മുഖമൊളിപ്പിച്ചു സന്‍ഷ പോലീസ് ജീപ്പിലേക്കു കയറുമ്പോള്‍, കോളേജിനു മുന്നില്‍, ഒരു ഹര്‍ത്താല്‍ ദിനത്തില്‍ വൈകി വീട്ടില്‍ വന്നതിനു താന്‍ നല്‍കിയ ശിക്ഷക്ക് തന്റെ മകളുടെ ജീവിതത്തിന്റെ വിലയുണ്ടായിരുന്നു എന്നറിയാതെ, മകളെ കാണാനായി, മകളെവിടെയെന്നറിയാതെ വിഷണ്ണരായി ഒരച്ഛനും അമ്മയും കാത്തു നിപ്പുണ്ടായിരുന്നു.
Wednesday, 20 October 2010
Sunday, 17 October 2010
വീണ്ടും പാടാം സഖീ
എം പീത്രീയില്‍ ഉമ്പായിയുടെ വിഷാദ സ്വരം, മനുവിനെയും വിഷാദത്തിലാഴ്ത്തി, ഈ യാത്ര തന്നെ ഒരു സങ്കടം തീര്‍ക്കുവാനണല്ലോ, മനു ഓര്‍ത്തു. അവളെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ, ദേവികയേ കാണുവാനുള്ള യാത്ര, കഴിഞ്ഞ ഒന്നര വര്‍ഷമായി അവളുടെ എന്തെങ്കിലും വിവരം താനറിഞ്ഞിട്ട്.
ബാംഗ്ലൂരിലെ ഓഫീസിലെ ഏകാന്തമായ ക്യാബിനില്‍, വിരസമായ ജീവിതം തള്ളി നീക്കുമ്പോള്‍, ആകെയുണ്ടായിരുന്ന നേരമ്പോക്കെന്നത് ഓര്‍ക്കുട്ട് ആയിരുന്നു. പുതിയ കൂട്ടുകാര്‍, പുതിയ ബന്ധങ്ങള്‍, ചെറിയ തമാശകള്‍, അങ്ങനെ തന്റെ ഒരു കൂട്ടുകാരന്‍ വഴി കിട്ടിയ കൂട്ടുകാരി ആയിരുന്നു അവള്‍, ദേവിക, ഒറ്റപ്പാലത്തുകാരി ഒരു നാടന്‍ പെണ്‍കുട്ടി, ഒരു പൊട്ടിപ്പെണ്ണ്, സൌഹൃദത്തെ പറ്റിയുള്ള ആകര്‍ഷകമായ വാചകള്‍ നിറഞ്ഞ പ്രൊഫൈല്‍ കണ്ടാണ് അവളെ ശ്രദ്ധിച്ചത്, പക്ഷേ പ്രൊഫൈലില്‍ സൌഹൃദത്തെ പറ്റി ഘോരഘോരം പ്രസംഗിക്കുന്നുണ്ടെങ്കിലും, അവളുടെ പ്രൊഫൈലിന്റെ വാതിലുകള്‍ എല്ലാം പൂട്ടി വച്ചിരിക്കുന്നു, സ്ക്രാപ്പ് അയക്കാന്‍ പറ്റില്ല, മെസ്സേജയക്കാന്‍ പറ്റില്ല, ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കാന്‍ പറ്റില്ല, ദേഷ്യം വന്നു, കണ്ടപ്പോള്‍, സുഹൃദ് ബന്ധങ്ങളെ വിലമതിക്കുന്നു എങ്കില്‍, സുഹൃത്തുക്കളെ സ്നേഹിക്കുന്നു എങ്കില്‍, പിന്നെന്തിനു എല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് അവളോട് ചോദിക്കൂ എന്നൊരു മെസ്സേജ് കൂട്ടുകാരനയച്ചു, അതിനു മറുപടി അയച്ചത് അവള്‍ ആയിരുന്നു. മനുവിന്റെയും ദേവികയുടെയും സൌഹൃദം ആരംഭിക്കുകയായിരുന്നു അവിടെ. പിന്നെ പരസ്പരം സ്ക്രാപ്പുകളില്‍ കൂടിയും മെയിലുകളില്‍ കൂടെയും ആ ബന്ധം വളര്‍ന്നു, ചാറ്റിംഗിലൂടെ വളര്‍ന്ന ബന്ധം നല്ല കൂട്ടുകാരാക്കി മാറ്റി,
പ്രാണനും പ്രാണനാം പെണ്‍കിടാവേ”
ഉമ്പായി അടുത്ത പാട്ടിലേക്കു കടന്നിരിക്കുന്നു, ഇനിയുമുണ്ട് ഏകദേശം അരമണിക്കൂര്‍ യാത്ര കൂടി അവളുടേ വീട്ടിലേക്ക്, മനു ഓര്‍ത്തു
ഒരു ദിവസം അവള്‍ തന്നെയാണു പറഞ്ഞത്, തമ്മില്‍ കാണണം, എന്ന്, തനിക്കും ഉണ്ടായിരുന്നു, അവളെ കാണണം എന്ന മോഹം, പറഞ്ഞതു പോലെ തന്നെ നഗരത്തിലെ ഒരു പ്രശസ്ത ഷോപ്പിംഗ് മാളില്‍ വച്ചു പരസ്പരം കണ്ടു മുട്ടി, തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു പെണ്‍കുട്ടി, പിന്നെ പലപ്പോഴും നഗരത്തിലെ തിരക്കുകളില്‍ കണ്ടുമുട്ടി, പര്‍ക്കിലും മാളുകളിലും, തീയറ്ററുകളിലും അങ്ങനെ പലയിടത്തും, കൂട്ടുകാര്‍ പലരും ചൊദിക്കാന്‍ തുടങ്ങി, എന്താണ് നിങ്ങള്‍ തമ്മില്‍, പ്രണയമോ, ആ വിഷയം മാത്രം ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും വന്നിരുന്നില്ലല്ലോ, അല്ലെങ്കിലും എനിക്കവളെ പ്രണയിക്കാനാവുമായിരുന്നില്ലല്ലോ അതിനുമപ്പുറം എന്തൊക്കെയോ ആയിരുന്നു എനിക്കവള്‍, അവള്‍ക്കും, നാളുകള്‍ കടന്നു പോയി, മുറപ്പെണ്ണായ നിത്യയുമായി വിവാഹം നടന്നു, പിന്നെ അമ്മാവന്റെ കൂടെ ആസ്ട്രേലിയയിലേക്കൊരു പറിച്ചു നടലും, വിവാഹത്തിനു നിറസാന്നിദ്ധ്യമായി ദേവികയും ഉണ്ടായിരുന്നു. എല്ലാവരുടെയും കണ്ണിലുണ്ണിയായി, ചിരിച്ചു കൊണ്ട്, വീടാകെ പ്രകാശം പരത്തി നടന്ന അവളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.
നന്ദി പ്രിയസഖീ നിനക്കെന്‍ നന്ദി നന്ദി”
ഓ. എന്‍. വിയുടെ വരികളും, ഉമ്പായിയുടെ ശബ്ദവും, ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്നതു പോലെ, മനു ഡ്രൈവിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചു, മനസ് ഓര്‍മകളിലേക്കും.
വിവാഹത്തിനു ശേഷം, അമ്മാവന്റെയും അളിയന്റേയും കൂടെ ഓസ്ടേലിയയിലേക്കൊരു പറിച്ചു നടല്‍, യാത്ര പറയുമ്പോള്‍ ദേവികയുടെ കണ്ണ് നിറഞ്ഞിരുന്നോ, എനിക്കും വിഷമമായിരുന്നല്ലോ. നിത്യക്കും അവളെ പിരിയാന്‍ നല്ല വിഷമം തോന്നിയിരുന്നു, ഓസ്ട്രേലിയയില്‍ ചെന്ന് ആദ്യം ചെയ്തത്, ദേവികക്കൊരു മെയില്‍ അയക്കുക എന്നതായിരുന്നു, എന്തുകൊണ്ടോ അവളതിനു മറുപടി അയച്ചില്ല, പിന്നെ പല മെയിലുകള്‍,, ഒന്നിനും ദേവികയില്‍ നിന്നും ഒരു മറുപടി വന്നില്ല, അവളുടെ മൊബൈല്‍ നമ്പരിലേക്കു പലകുറി വിളിച്ചു നോക്കി, സ്വിച്ച് ഓഫെന്ന പതിവു പല്ലവി മാത്രം. പതിയെ ജോലിതിരക്കിലേക്കു മാറുകയായിരുന്നു ഞാനും, അങ്ങനെ പതിയെ പതിയെ മെയിലുകള്‍: നിന്നു, അവളെ വിളിക്കാതായി, ഇപ്പോള്‍, ഒന്നര വര്‍ഷത്തിനു ശേഷം നാട്ടില്‍ വന്നപ്പോള്‍, നിത്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഈ യാത്ര.
വിളങ്ങും ചമ്പകങ്ങള്‍ കവിളിലേന്തിയ ഓമലാളേ മാന്‍ മിഴിയാളേ”
ഉമ്പായി അടുത്ത ഗസലിലേക്കു കയറി, കാര്‍ ഇപ്പോള്‍ ദേവികയുടെ വീട്ടുമുറ്റത്തേക്കു കയറുകയാണ്, ദേവികയുടെ അച്ഛന്‍ മുറ്റത്തു തന്നെ നില്‍പ്പുണ്ട്, കാറില്‍ നിന്നിറങ്ങിയ മനുവിനെ നിറചിരിയോടെ തന്നെ അച്ഛന്‍ സ്വീകരിച്ചു. കുശലാന്വേഷണത്തോടേ വീട്ടിനകത്തേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ നിത്യ മനുവിന്റെ കയ്യില്‍ ബലമായി പിടിച്ചു, എന്താണെന്നറിയാന്‍ നോക്കിയപ്പോള്‍, അവള്‍ സംഭ്രമത്തോടെ പൂമുഖത്തേക്കു നോക്കുന്നു, മനുവിന്റെ കണ്ണുകളും അവിടേക്കു നീണ്ടു, പൂമുഖത്ത്, ദേവികയുടെ ഫോട്ടോ, മാല ചാര്‍ത്തിയിരിക്കുന്നു. ദേവിക, അവള്‍, ഈ ഭൂമിയിലില്ലെന്നോ, മനുവിനു തല കറങ്ങുന്നതു പോലെ തോന്നി.
കസേരയില്‍ തളര്‍ന്നിരിക്കുമ്പോള്‍, തോളിലൊരു കൈത്തലസ്പര്‍ശം മനുവിനെയുണര്‍ത്തി, ദേവികയുടെ ഏട്ടന്‍, മനു വരൂ, മുറ്റത്തെ മാഞ്ചോട്ടില്‍ ദേവികയുടെ അസ്ഥിത്തറയിലേക്കു നടക്കുമ്പോള്‍ ഏട്ടന്‍ ചോദിച്ചു, മനുവിനോടവള്‍ എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ, നീങ്ങള്‍ തമ്മില്‍ എന്തെങ്കിലും, ഒരു ഞെട്ടലോടെ ഏട്ടനെ നോക്കി. സാരമില്ല ഏട്ടന്‍ തുടര്‍ന്നു, അവളങ്ങനെയാണു, അവളുടെ ആഗ്രഹങ്ങളൊന്നും അവള്‍ ആരോടും പറഞ്ഞിരുന്നില്ല, ഒരിക്കലും, മനുവിന്റെ വിവാഹമാണെന്നറിഞ്ഞപ്പോളും അവള്‍ ചിരിക്കുകയായിരുന്നു, മനു ഈ നാടുപേക്ഷിച്ചു പോയപ്പോളും, നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും, ഉള്ളിലെ തേങ്ങല്‍ മറ്റുള്ളവരില്‍ നിന്നും ഒളിപ്പിച്ചു വയ്ക്കുന്നതില്‍ അവള്‍ വിജയിച്ചു. മനു പോയ അന്നു തന്നെ ഒരു മുഴം കയറില്‍ അവളും.
അവളുടെ അസ്ഥിത്തറയില്‍, മുഖം കുനിച്ചു നിക്കുമ്പോള്‍ മനു മനസുകൊണ്ടവളോടു ചോദിച്ചു, ഒരിക്കല്‍ പോലും, ഒരു മെയിലിലൂടെ, ഒരു ഫോണ്‍ കോളിലൂടേ, അല്ലെങ്കില്‍ കൂട്ടുകാര്‍ പലവട്ടം ചോദിച്ചപ്പോഴെങ്കിലും, നിനക്കു പറയാമായിരുന്നില്ലെ, എന്നെ നീ സ്നേഹിച്ചിരുന്നൂവെന്നു, എന്നെ നീ ആഗ്രഹിച്ചീരുന്നു എന്ന്, ആരോടും ഒന്നും പറയാതെ, എല്ലാവരേയും ഉപേക്ഷിച്ചു പോകാന്‍ നീ കാണിച്ച തന്റേടം ഒരിക്കല്ലെങ്കിലൂം നിന്റെ മനസു തുറക്കാന്‍ നീ കാണിച്ചിരുന്നെങ്കില്‍, എത്ര നിയന്ത്രിച്ചിട്ടും, മനുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.
ആരോടും യാത്ര പോലും പറയനാവാതെ, ശൂന്യമായ മനസുമായി, തിരിച്ചിറങ്ങുമ്പോള്‍, ഉമ്പായി പാടുന്നു
ഞാന്‍ ഒരു വിഷാദഗാനം ഞാന്‍”
Subscribe to:
Posts (Atom)