വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Tuesday, 10 June, 2008

മഴയുടെ സംഗീതം

പുറത്തു നല്ല മഴ
ആ സംഗീതവും ശ്രവിച്ചു ഇവിടെ ഇങ്ങനെ തനിയെ ഇരിക്കുമ്പോള്‍
കവികളും കഥാകാരന്മാരും പറയുന്നതുപോലെ
എനിക്കെന്‍റെ കുട്ടിക്കാലം ഒന്നും ഓര്‍മ്മ വരുന്നില്ല
എങ്കിലും പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിയിലും
ഞാന്‍ എന്നെ കാണുന്നു
ഓരോ മഴത്തുള്ളിയും എന്നോട് ഒരായിരം കഥകള്‍ പറയുന്നു
കരഞ്ഞു തളര്‍ന്ന കുഞ്ഞിനെ താരാട്ട് പാടിയുറക്കുന്ന അമ്മയെപ്പോലെ
മഴ
ഈ മഴയില്‍ ഒന്നു നനയാന്‍
അതിലേക്ക് അലിഞ്ഞു ചേരാന്‍ മനസു കൊണ്ടു ഒരായിരം വട്ടം കൊതിക്കുന്നു
പക്ഷെ എന്തോ എനിക്കതിനാവുന്നില്ല
മഴയുടെ നിഷ്കളങ്കതയും ഞാനും ആയി പോരുതപ്പെടുന്നില്ലേ എന്ന് തോന്നിപ്പോകുന്നു

2 comments:

  1. പുതുമണവാട്ടിയുടെ നാണത്തോടെ നില്‍ക്കുന്ന നിന്റെ ഈ ആദ്യ പോസ്റ്റില്‍ എന്റെ ഒരു തേങ്ങാ ഉടനം

    ReplyDelete
  2. മഴ... എന്നുമെന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. മഴ പെയ്യുമ്പോള്‍ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നില്‍ക്കാന്‍ എന്തു രസമാണ്‌! നാട്ടില്‍ പോകാന്‍ കൊതിയാകുന്നു....

    ReplyDelete