വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Showing posts with label വെറുതെ. Show all posts
Showing posts with label വെറുതെ. Show all posts

Saturday, 3 April 2010

അന്നത്തെ ആ നട്ടുച്ച

ഒരു നട്ടുച്ച നേരത്തു പൊള്ളുന്ന വെയിലില്‍ വച്ചാണു അവളെ ഞാന്‍ ആദ്യമായി കണ്ടതു
വെയില്‍ന്റെ കാഠിന്യം കൊണ്ടാണെന്നു തോന്നുന്നു വാടിയ പൂ പോലെ തളര്‍ന്നിരുന്നു
അവള്‍ മേല്‍ച്ചുണ്ടില്‍ പറ്റിപ്പിടിച്ചിരുന്ന വിയര്‍പ്പുമണികളില്‍ സൂര്യന്റെ നേര്‍ത്ത രശ്മികള്‍ ചിത്രം വരക്കുന്നതു കാണുകയായിരുന്നു ഞാന്‍.
പതുക്കെ എപ്പോളോ അവള്‍ എന്നെയും ശ്രദ്ധിക്കുന്നു എന്നു എനിക്കു മനസിലാവാന്‍ തുടങ്ങി.
പിന്നെ പിന്നെ പലദിവസങ്ങളില്‍ പലയിടത്തും വച്ചു കാണാന്‍ തുടങ്ങി ഞങ്ങള്‍.
നോട്ടങ്ങളില്‍ കൂടി പരസ്പരം ഒരു പാടു വിശേഷങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു.
പിന്നീടെന്നോ ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ സംസാരിക്കുവാന്‍ തുടങ്ങി, അങ്ങനെ പതിയെ പതിയെ പരസ്പരം ഇഷ്ടത്തിലായി, പിരിയാനാവാത്ത വിധം,
എന്തിനേറെ പറയുന്നു കൂട്ടുകാരെ ലവള്‍ ഇപ്പൊ എന്റെ വീട്ടില്‍ ഇരിപ്പുണ്ട്
എന്റെ സൊന്തം ഫാര്യയായി

Sunday, 20 July 2008

അളവ്

അവള്‍ എന്നോട് ചോദിച്ചു എനിക്ക് അവളോടുള്ള സ്നേഹത്തിന്റെ അളവ് എത്ര ആണെന്ന്
ഞാന്‍ പറഞ്ഞു
" പെയ്തൊഴിയുന്ന ഓരോ മഴത്തുള്ളിയിലും ഞാന്‍ നിന്നോടുള്ള സ്നേഹം നിറച്ചിരിക്കുന്നു
നക്ഷത്രങ്ങള്‍ ചൊരിയുന്ന പ്രകാശം മുഴുവനും എന്റെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു
ആര്‍ത്തിരമ്പുന്ന കടലിലെ ഓരോ തിരമാലയിലും എന്റെ സ്നേഹം വിടര്‍ന്നിരിക്കുന്നു "
ഞാന്‍ അവളോട്‌ ചോദിച്ചു നിനക്കെന്നോടുള്ള സ്നേഹത്തിന്റെ അളവ് എത്രയാണെന്ന്
അവള്‍ തന്റെ വലതു കരം ചുരുട്ടി പിടിച്ചു പറഞ്ഞു ദാ ഇത്രയും എന്ന്
" അത് അവളുടെ ഹൃദയം ആയിരുന്നു "

Tuesday, 10 June 2008

മഴയുടെ സംഗീതം

പുറത്തു നല്ല മഴ
ആ സംഗീതവും ശ്രവിച്ചു ഇവിടെ ഇങ്ങനെ തനിയെ ഇരിക്കുമ്പോള്‍
കവികളും കഥാകാരന്മാരും പറയുന്നതുപോലെ
എനിക്കെന്‍റെ കുട്ടിക്കാലം ഒന്നും ഓര്‍മ്മ വരുന്നില്ല
എങ്കിലും പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിയിലും
ഞാന്‍ എന്നെ കാണുന്നു
ഓരോ മഴത്തുള്ളിയും എന്നോട് ഒരായിരം കഥകള്‍ പറയുന്നു
കരഞ്ഞു തളര്‍ന്ന കുഞ്ഞിനെ താരാട്ട് പാടിയുറക്കുന്ന അമ്മയെപ്പോലെ
മഴ
ഈ മഴയില്‍ ഒന്നു നനയാന്‍
അതിലേക്ക് അലിഞ്ഞു ചേരാന്‍ മനസു കൊണ്ടു ഒരായിരം വട്ടം കൊതിക്കുന്നു
പക്ഷെ എന്തോ എനിക്കതിനാവുന്നില്ല
മഴയുടെ നിഷ്കളങ്കതയും ഞാനും ആയി പോരുതപ്പെടുന്നില്ലേ എന്ന് തോന്നിപ്പോകുന്നു