വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Wednesday, 20 October 2010

ആ ദിവസത്തിനു ശേഷം

നഗരത്തിലെ പ്രശസ്തമായ ഹോട്ടലിന്റെ മൂന്നാം നിലയില്‍ 162 -ആം നമ്പര്‍ മുറിയില്‍ തന്റെ നഗ്നതയെ ചുറ്റിപ്പിടിച്ചു കിടന്നുറങ്ങുന്ന പേരറിയാത്ത മനുഷ്യനെ നിര്‍വികാരതയോടേ നോക്കി സന്‍ഷ ഗോപിനാഥന്‍ തന്റെ ജീവിതം മാറ്റിമറിച്ച ആ ദിവസത്തെ പറ്റി ഓര്‍ത്തു

ആപത്തില്‍ സഹായിച്ചവന്റെ മുന്നില്‍ വച്ച്, സ്വന്തം അമ്മയില്‍ നിന്നും കിട്ടിയ അപമാനം താങ്ങാവുന്നതിനുമപ്പുറമായിരുന്നു അവള്‍ക്ക്. അമ്മയോടുള്ള, ദേഷ്യത്തില്‍ അത്താഴം വേണ്ട എന്നു വച്ച്, കരഞ്ഞു തളര്‍ന്നു കിടക്കുമ്പോള്‍, നേരം കഴിയുന്തോറും, സ്കൂളില്‍ ആണ്‍കുട്ടികളോടു സംസാരിക്കുക പോലും ചെയ്യാത്ത തന്നെ, തനിക്കു പറയാനുള്ളതെന്താണെന്നൊന്നു ചോദിക്കുക പോലും ചെയ്യുന്നതിനു മുന്നേ ശിക്ഷിച്ച അമ്മയോടുള്ള ദേഷ്യം അവളുടെ മന്നസില്‍ പകയായി മാറുകയായിരുന്നു.


പിറ്റേ ദിവസം രാവിലെ സ്കൂളിലേക്കു പോകാനിറങ്ങിയപ്പോള്‍ അമ്മയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍, “ഇന്നാരുടെ കൂടെ തെണ്ടാനാടീ, അണിഞ്ഞൊരുങ്ങി പോകുന്നത്, നീ ഇനി മുതല്‍ പഠിക്കാനെന്നും പറഞ്ഞു പോകണ്ട,”  അമ്മയുടെ വാക്കുകള്‍ തരിമ്പും ഗൌനിക്കാതെ ഇറങ്ങിപ്പോകുമ്പോള്‍ രത്രിയില്‍ എടുത്ത തീരുമാനമായിരുന്നു അവളുടെ മനസു നിറയെ. കൂട്ടുകാരെല്ലാം ബോയ്ഫ്രണ്ട്സുമൊത്ത് ജീവിതം അടീച്ചു പൊളിക്കുമ്പോള്‍ താന്‍ മാത്രമെന്തിനു നല്ല കുട്ടിയാവണം, അതും പെറ്റമ്മക്കു പോലും വിശ്വാസമീല്ലെങ്കില്‍ പ്രത്യേകിച്ചും. സ്കൂളില്‍ ചെന്നപ്പോള്‍ ആദ്യം തിരക്കിയത്, തന്നെ വീട്ടില്‍ കൊണ്ടു വിട്ട, തല്ലിപ്പൊളി എന്നു മറ്റുള്ളവര്‍ കരുതുന്ന, തന്റെ മനസില്‍ നന്മയുടെ പ്രതിരൂപമായി മാറിയവനെ ആയിരുന്നു, തലേ ദിവസം രാത്രിയില്‍ അമ്മയുടെ ചീത്തവാക്കുകള്‍ മുഴുവന്‍ കേട്ട്, സത്യാവസ്ഥ അമ്മയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവന്റെ നിസഹായതയില്‍ പിന്നാക്കം നീങ്ങുന്ന അവനെ ജനലില്‍ കൂടി അവള്‍ ഒരു നോക്കു കണ്ടിരുന്നു.


ഒരു സോറി പറഞ്ഞു കൊണ്ടു തന്നെ തുടങ്ങി, “അമ്മയുടെ ഇന്നലത്തെ പെരുമാറ്റം  വിഷമിപ്പിച്ചു കാണുമെന്നറിയം, സോറി,” 

ശരി വരവു വച്ചിരിക്കുന്നു എന്ന മറുപടിയോടെ, നടന്നു നീങ്ങാന്‍ തുടങ്ങിയ അവനോട്, തനിക്കു കുറച്ചു സംസാരിക്കാനുണ്ട്, ഉച്ചക്ക്, ലൈബ്രറിയില്‍ കാണണം, എന്ന് പറഞ്ഞ്, തിടുക്കത്തില്‍ അവന്റെ മുന്നില്‍ നിന്നും മറയുകയായിരുന്നു, അതുവരെ കരുതി വച്ച ധൈര്യമൊക്കെ ചോര്‍ന്നു പോകുന്നതു പോലെ, ഉച്ചക്കു പക്ഷേ ലൈബ്രറിയില്‍  വച്ചവനെ കാണുമ്പോള്‍, മനസിനു നല്ല ധൈര്യമായിരുന്നു, ഒരാമുഖവുമില്ലാതെ, അവനോടവള്‍ പറഞ്ഞു തുടങ്ങി, 

 “ഇത്ര നാളും ഞാന്‍ അമ്മയുടെ വാക്കാണു വിശ്വസിച്ചിരുന്നത്, ആണ്‍കുട്ടികള്‍ എല്ലാം മോശക്കാരാണെന്നും, അതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ ആണ്‍കുട്ടികളോടൊന്നും സംസാരിക്കുക പോലും ചെയ്യാതെ നടന്നിരുന്നത് ഇത്ര നാളും, പക്ഷേ ഇപ്പോ എനിക്കു തോന്നുന്നു, അങ്ങനെയല്ല എന്ന്, എനിക്കും വേണം ആണ്‍ സൌഹൃദങ്ങള്‍, ബോയ്ഫ്രണ്ടുമൊത്തു സമയം ചിലവഴിക്കണം, നിനക്കെന്നെ നിന്റെ ഗേള്‍ ഫ്രണ്ടാക്കാമോ.” എവിടെ നിന്നോ സംഭരിച്ച ധൈര്യത്തില്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി  അവനെ നോക്കിയപ്പോള്‍ അവന്റെ മുഖത്തു തെളിഞ്ഞു കണ്ട ഭാവം അവളുടെ ധൈര്യം മുഴുവനും ചോര്‍ത്തുന്നതായിരുന്നു. ഇത്രയും നാള്‍ തല്ലിപ്പൊളി എന്നെല്ലാവരും പറഞ്ഞവന്റെ മറ്റൊരു മുഖം കാണുകയായിരുന്നു താന്‍, അവന്റെ മുഖത്ത് പരിഹാസമായിരുന്നു

“ഒരിത്തിരി നേരം താമസിച്ചപ്പോള്‍, പേരറിയാത്ത ഏതോ ഒരുവന്റെ കൂടെ അസമയത്തു കയറിച്ചെന്നപ്പോള്‍, ആ അമ്മ തെറ്റിദ്ധരിച്ചെങ്കില്‍, അതമ്മയുടെ തെറ്റല്ല, ഇന്നത്തെ സാഹചര്യങ്ങളെ ഓര്‍ത്തുള്ള ഉത്കണ്ഠയാണെന്നു മനസിലാക്കുകയാണു വേണ്ടത്, അല്ലാതെ ആ ദേഷ്യത്തിനു കാമുകനെ കണ്ടെത്താന്‍ നടക്കുകയല്ല വേണ്ടത്.”


ഇത്രയും പറഞ്ഞു നടന്നകലുന്ന അവനെ നോക്കി നിക്കുമ്പൊള്‍ സന്‍ഷയുടെ മനസില്‍ അവനോടും പകയുണരുകയായിരുന്നു. അവളുടെ മനസില്‍ തനിക്കും കാമുകന്‍ വേണം എന്ന ഒറ്റച്ചിന്ത മാ‍ത്രം. ആ പകയിലാണവള്‍ തന്റെ ആദ്യ കാമുകനെ സ്കൂളില്‍ നിന്നു തന്നെ കണ്ടെത്തിയത്, ആ വര്‍ഷം സ്കൂള്‍ വിദ്യാഭ്യാസം അവസാനിക്കുന്നതിനിടയില്‍ അവള്‍ക്കു കാമുകനല്ല കാമുകന്മാര്‍ തന്നെയുണ്ടായി, പലപ്പോഴും കോച്ചിംഗ് സെന്ററിനു പകരം, ഐസ്ക്രീം പാര്‍ലറുകളിലും, പാര്‍ക്കുകളിലുമായി അവളുടെ സാ‍യാഹ്നങ്ങള്‍,


സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, എഞ്ചിനീയറിംഗ് കോളേജിന്റെ പടിവാതില്‍ കടന്നവള്‍ ചെന്നതു, സ്വപ്നങ്ങളുടെ വര്‍ണ്ണലോകത്തേക്കായിരുന്നു, കയ്യിലിഷ്ടം പോലെ പണവും, ചുറ്റിക്കറങ്ങാന്‍ ലക്ഷ്വറി വാഹനങ്ങളുമുള്ള, കുബേരപുത്രന്മാരുടെ മുന്നിലേക്ക്, അവരോടൊപ്പം സിനിമയും പാര്‍ക്കുകളും ഡേറ്റിംഗുകളുമായി ജീവിതത്തെ ആസ്വദിക്കുന്നതിനിടയില്‍ അവളറിയാതെ തന്നെ, അവളിലേക്കു ലഹരി മരുന്നുകളും അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു.  പിന്നെ ലഹരിമരുന്നുകള്‍ക്കു വേണ്ടി പലപ്പോഴും താനറിയാത്ത പലരേയും അവള്‍ക്കു പരിചയപ്പെടേണ്ടി വന്നു. 

വാതിലില്‍ ആരോ മുട്ടുന്ന ശബ്ദമാണ് സന്‍ഷയെ ചിന്തകളില്‍ നിന്നുണര്‍ത്തിയത്, ചുറ്റിപ്പിടിച്ചിരിക്കുന്ന കൈകള്‍ എടുത്തു മാറ്റി തലേന്നു രാത്രിയില്‍ ഊരിയെറിഞ്ഞ വസ്ത്രത്തിലേക്കു ശരീരത്തെ തള്ളിക്കയറ്റി, സന്‍ഷ രാത്രിയിലെ തന്റെ കാമുകനെ തട്ടിയുണര്‍ത്തി, ചെന്നു വാതില്‍ തുറന്നു, മുന്നില്‍ ഒരൂ കാക്കിധാരി നിക്കുന്നു.


ഹോട്ടല്‍ റിഷപ്ഷനില്‍ മിന്നുന്ന ക്യാമറക്കണ്ണൂകളില്‍ നിന്നും മുഖമൊളിപ്പിച്ചു സന്‍ഷ പോലീസ് ജീപ്പിലേക്കു കയറുമ്പോള്‍, കോളേജിനു മുന്നില്‍, ഒരു ഹര്‍ത്താല്‍ ദിനത്തില്‍ വൈകി വീട്ടില്‍ വന്നതിനു താന്‍ നല്‍കിയ ശിക്ഷക്ക് തന്റെ മകളുടെ ജീവിതത്തിന്റെ വിലയുണ്ടായിരുന്നു എന്നറിയാതെ, മകളെ കാണാനായി, മകളെവിടെയെന്നറിയാതെ വിഷണ്ണരായി ഒരച്ഛനും അമ്മയും കാത്തു നിപ്പുണ്ടായിരുന്നു.

28 comments:

  1. മിനിടീച്ചര്‍ എന്നോട് ക്ഷമിക്കുമെന്ന വിശ്വാസത്തില്‍

    ReplyDelete
  2. ക്ഷമിച്ചിരിക്കുന്നു; ഒപ്പം അഭിനന്ദനങ്ങൾ കൂടി.
    ഈ കഥ മുൻപ് ‘ഋതു‘ വിൽ പോസ്റ്റ് ചെയ്തപ്പോൾ ക്ലൈമാക്സിൽ സൻഷ കാമുകനെ അന്വേഷിക്കുന്നതിലാണ് കഥ അവസാനിക്കുന്നത്.
    പിന്നെ ഈ കഥയിലെ ഒരു കാര്യം
    ... അദ്ധ്യാപകർക്കായുള്ള ഒരു കൌമാരപഠനക്ലാസ്സിൽ വെച്ച് ക്ലാസ്സെടുത്ത വ്യക്തി പറഞ്ഞ ഇതു പോലുള്ള സംഭവമാണ് കഥക്കു കാരണമായത്.
    അവർ പറഞ്ഞത് പെൺകുട്ടി മുറിയിൽകടന്ന് വാതിലടച്ചശേഷം വാതിൽ തുറക്കാതെ ബഹളമായപ്പോൾ നാട്ടുകാരെല്ലാം ഓടിവന്നു എന്നാണ്.
    രക്ഷിതാക്കളുടെ ഒരു നിമിഷത്തെ എടുത്തുചാട്ടം കുട്ടികളെ അപകടത്തിൽ ചാടിക്കും എന്നാണ് പറയുന്നത്.
    പിന്നെ ഒരു സംശയം ഈ ‘നല്ലി’ എന്നതിന്റെ അർത്ഥമെന്താണ്?

    ReplyDelete
  3. എനിക്ക് തോന്നുന്നത് ആ അമ്മ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ കൂടി ഇങ്ങനെ തന്നെ സംഭവിക്കുമായിരുന്നു എന്നാണ്...

    ReplyDelete
  4. സലാം - :-)
    ടീച്ചറേ - വന്നതില്‍ സന്തോഷം,
    ടീച്ചറുടേ കഥ വായിച്ചപ്പോള്‍ ബാക്കിയായി തോന്നിയതാണിത്,
    ചാണ്ടിക്കുഞ്ഞേ - അതും നേരാ

    ReplyDelete
  5. ഇങിനെയൊക്കെ ചെയ്യണമെന്ന് നേരത്തേ തീരുമാനിച്ചുറപ്പിച്ച കുട്ടി!! അമ്മ വഴക്ക് പറഞത് ഒരു കാരണമാക്കി അത്രേയുള്ളൂ.
    അമ്മമാർക്ക് പെണ്മക്കളുടെ കാര്യത്തിൽ വേവലാതി കാണും.
    കൊള്ളാം നല്ല കുട്ടി!

    ReplyDelete
  6. story enikishtayi...pakshe oru samsayam nallutta...palarodumulla prathikarathal swayam nasicha aval enthinu camera kannukalil ninnum mugham olippikanam?...athinte avasyamilla...

    ReplyDelete
  7. nalla katha
    oru vashide purath aarkkum sambhavikkavunnath

    ReplyDelete
  8. നല്ല കഥ നല്ലി !!! തുടര്‍ന്നും എഴുതുക

    ReplyDelete
  9. കൊള്ളാം നല്ലീ.. നന്നായിട്ട് പറഞ്ഞിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
  10. അമ്മയുടെ എടുത്തു ചാട്ടം, അല്ലെങ്കില്‍ മകളെ മനസ്സില്ലാക്കാന്‍ കഴിയാതെ പോയ അവസ്ഥ കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന എന്നതിന് അപ്പുറം ഇതൊന്നും അല്ലാതെ തന്നെ ഏതൊരു പെണ്‍കുട്ടിക്കും സംഭവിക്കാവുന്ന കാര്യം ആണ് നല്ലി എഴുതിയിരിക്കുന്നത് ..
    പെട്ടെന്ന് തോന്നുന്ന ഒരു ആവേശത്തിന് എടുത്തു ചാടുന്ന പെണ്‍കുട്ടികള്‍ മനസ്സിലാക്കാറില്ല എത്ര വലിയ തെറ്റിലേക്ക് ആണ് ചെന്ന് വീഴുന്നത് എന്ന് .
    തിരിച്ചു കയറുവാന്‍ സാധിക്കും.
    പക്ഷെ മുറിവുകള്‍ ഉണങ്ങുവാന്‍ താമസിക്കും എന്ന് മാത്രം

    ReplyDelete
  11. ഒരു ശാസന കൊണ്ട് ഇത്രയും പോല്ലാപ്പോ
    ഒരു ശാസന കൊണ്ട് മാത്രം വഴി പിയച്ച് പോയ പെണ്ണ്കുട്ടി
    ആ തല്ലിപൊളി പയ്യന്‍ സൂപ്പര്‍

    ReplyDelete
  12. aa penninekaal njan sradichath aa payyaneyaa...collegil thallipoli ennariyapetta aa payyan thanikk kittiya avasaram muthalakaathe avale paranju manasilakaan sramichu....oraale kurichum minvidhi paadilla

    ReplyDelete
  13. അമ്മ ശിക്ഷിച്ചതുമൂലമാണ് ആ പെണ്‍കുട്ടിക്ക് അങ്ങനയൊക്കെ സംഭവിച്ചെതെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്.
    എഴുത്തിന്‍റെ ശൈലി ഇഷ്ടമായി.

    (പിന്നേ.. "പ്ലീസ് കമന്‍റിടൂ..കമന്‍റിടൂ" എന്ന് പറഞ്ഞ് അഞ്ച് മെയിലൊന്നും അയക്കേണ്ട കാര്യമില്ല കേട്ടോ)

    ReplyDelete
  14. ഇഷ്ട്ടപ്പെട്ടു ..പക്ഷെ വാസു പറഞ്ഞ പോലെ അമ്മ ശിക്ഷിച്ചതുമൂലമാണ് ആ പെണ്‍കുട്ടിക്ക് അങ്ങനയൊക്കെ സംഭവിച്ചെതെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്. ..

    ReplyDelete
  15. അമ്മയുടെ തെറ്റിധാരണ കൊണ്ട് ഒരു ദിവസം എന്തോ പറഞ്ഞുപോയി . കാലം അങ്ങനാണ് . അതിനു പെണ്‍കുട്ടികളൊക്കെ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാല്‍ !

    ReplyDelete
  16. ഭായീ : ശരിയാവാം
    നന്ദ : അതു നേരാണല്ലോ
    ഷീ : അതെ അതു തന്നെ
    സീനാ : നന്ദി
    ഈശോ : എന്താടെ ഒരു ഹൊ
    ശിവകുമാര്‍ : നന്ദി
    ഒറ്റയാന്‍ : :-)
    രതീഷ് : കാലം വല്ലാത്തതാടേ
    കാന്താരീ : ആ ക്രെഡിറ്റ് മിനിടീച്ചര്‍ക്കുള്ളതാ
    വാസു : പോടാ
    ഫൈസു : വന്നതില്‍ നന്ദി
    ശ്രീ : :-)

    പരീക്ഷക്കു മാര്‍ക്കു കുറഞ്ഞതിനു വീട്ടുകാര്‍ വഴക്കു പറയുമ്പോള്‍, ആത്മഹത്യയില്‍ അഭയം തേടുന്ന ഒരു തലമുറ ഉള്ളപ്പോള്‍ ഇതും സംഭവിച്ചു കൂടായ്ക ഇല്ലല്ലോ അല്ലേ

    ReplyDelete
  17. മകളൊരു കാരണത്തിന് നില്‍ക്കുകയായിരുന്നു എന്ന് തോന്നുന്നു!. ഇക്കാലത്ത് കുട്ടികളെ വഴക്ക് പറയാനും പറ്റില്ലാ എന്നായിരിക്കുന്നു, ഇവിടെ ഈ അടുത്ത് അച്ഛന്‍ വഴക്ക് പറഞ്ഞതിന് ഒരു കുട്ടി തൂങ്ങിമരിച്ചത് പത്രത്തില്‍ കണ്ടിരുന്നു.

    നല്ല കഥ.

    ReplyDelete
  18. ഇക്കാലങ്ങളില്‍ നടക്കുന്ന ഒരു കഥ

    ReplyDelete
  19. വ്യത്യസ്തമായ ഈ ചിന്താരീതിയാണ് നല്ലിയെ വേറിട്ട്‌ നിര്‍ത്തുന്നത്..
    നന്നായിരിക്കുന്നു

    ReplyDelete
  20. കാന്താരി വഴി ഇവിടെത്തി. മിനിറ്റീച്ചറിന്റെ കഥ വായിച്ചിരുന്നു. മറുപടി പോലെ അതിനു ശേഷം തോന്നിയ കഥയല്ലേ, സംഭവിക്കാം അല്ലെ?

    എന്തായാലും തുടരന്‍ നന്നായി.
    ഇനി കാന്താരിയെ വായിക്കട്ടെ ട്ടൊ!

    ReplyDelete
  21. വായിച്ചു. സമകാലിക കഥ. അമ്മ വഴക്കു പറഞ്ഞതുകൊണ്ടുള്ള വാശി എന്നൊന്നും കരുതാന്‍ വയ്യ, എങ്കില്‍ സമപ്രായക്കാരനായ ആ പയ്യന്‍ വിവരമായിട്ടു പറഞ്ഞപ്പോ കൂട്ടാക്കാതിരിക്കില്ലായിരുന്നല്ലോ.
    ഷിബുവിന്റെ ബ്ലോഗുവഴി ഇവിടെത്തി.

    ReplyDelete
  22. വളരെ വൈകി ആണ് ഇവിടെ എത്തിയത് , ഈ കഥയില്‍ നിന്നും 3 ബ്ലോഗില്‍ പോയി മിനി ടീച്ചറുടെ ഇന്നേ കാന്താരിയുടെ ബ്ലോഗിലും എത്തി, ഒരു കഥ തന്നെ പല ആംഗിള്‍ ലും എഴുതിയാല്‍ വരുന്ന വിത്യാസം മന്സീലാകാന് പറ്റി

    ReplyDelete
  23. മുത്തുച്ചിപ്പിയിലെ ഒരു കഥ വായിച്ചപോലുണ്ട്

    ReplyDelete
  24. ഒന്നുകില്‍ ഇതിലൊരു കഥയ്ക്കുള്ള കൊളോന്നുമില്ല, അല്ലെങ്കില്‍ നിങ്ങള്‍ കഥ പറഞ്ഞ രീതി ഇനിയും കുറേക്കൂടി ഇമ്പ്രൂവ് അക്കാനുണ്ട്.

    ReplyDelete
    Replies
    1. ഒന്നാം ഭാഗം വായിച്ചിരുന്നോ ??? ടീച്ചറിന്റെ

      Delete