വന്നു നോക്കിയവര്‍

എന്നെ പിന്തുടരുന്നവര്‍

Monday, 20 September 2010

ഞാനും ഒരു റാഗറായിരുന്നു

ഞാന്‍ ഫൈനല്‍ ഇയറില്‍ പഠിക്കുന്ന കാലം (ഏതു കോഴ്സെന്നും, ഏതു കോളേജെന്നും ചോദിക്കരുത്) ഒരു അദ്ധ്യയന വര്‍ഷം തുടങ്ങുന്നു, പതിവുപോലെ പ്രിന്‍സിയുടെ വക, റാഗിംഗ് നിരോധനം, ഭീകരമായി പോയി. ജൂനിയെര്‍സിനോട്, പ്രത്യേകിച്ചു പെമ്പിള്ളേരോ‍ട് സംസാരിക്കുക പോലും ചെയ്യരുതെന്ന്, കൂട്ടത്തില്‍ പഠിക്കുന്ന പെണ്ണുങ്ങടെ മരമോന്ത കണ്ടു മടുത്തിരിക്കുന്ന,(എന്താന്നറിയില്ല അവളുമാരു ഞങ്ങളോടും ഇതു തന്നാ പറഞ്ഞിരുന്നത്, സൌന്ദര്യബോധമില്ലാത്ത വഹകള്‍), ഞങ്ങളോട്, പുതുതായി വരുന്ന പിള്ളാരോട് മിണ്ടരുതെന്നു, യെവടേ.


അങ്ങനെ ആ ദിവസം വന്നെത്തി, ഫസ്റ്റിയറിനു ചേര്‍ന്ന സുന്ദരിക്കുട്ടികള്‍, നിരനിരയായി വരുന്ന കാഴ്ച ഞങ്ങളെ പുളകമണിയിച്ചു കൊണ്ടിരുന്നു, അവര്‍ക്കിടയില്‍ ഇഷ്ടത്തിലെ ഇന്നസെന്റ് ലൈനില്‍ അര്‍മാദിച്ചു സമയം പോയതറിഞ്ഞില്ല, അതെങ്ങനാ കൊള്ളവുന്ന പരിപാടികള്‍ എന്തെങ്കിലും നടക്കുമ്പോള്‍ ടിപ്പറു വിളിച്ചല്ലെ സമയം പോകുന്നത്, ഉച്ചക്കേ പുതിയ പിള്ളെരെ എല്ലാം പറഞ്ഞു വിട്ടിരുന്നതു കൊണ്ട്, ഇനി നാളെ എന്ന് കരുതി വിശ്രമിക്കുന്ന നേരത്താണ്, ജോണ്‍സണ്‍, ആ ഞെട്ടിക്കുന്ന വാര്‍ത്ത ഞങ്ങളെ അറിയിച്ചത്, ഫസ്റ്റിയറിനു വന്ന ഒരു കൊച്ചു വീട്ടില്‍ പോയിട്ടില്ല, അവള്‍ ഫസ്റ്റിയര്‍ ക്ലാസിലിരിപ്പുണ്ടെന്ന്, കേട്ട് തീര്‍ന്നില്ല അതിനും മുന്നേ, എല്ലാ അലവലാതികളും ഉണ്ട് ആ കൊച്ചിന്റെ മുന്നില്‍, എന്റെ പിറകിലും, യവന്മാര്‍ക്കൊക്കെ നാണമില്ലേ ഒരു പെണ്‍കൊച്ചെന്നു കേട്ടപ്പോളേക്കും ഇത്ര ആക്രാന്തപ്പെടാന്‍, അലവലാതികള്‍


പുലിക്കുട്ടികളുടെ ഇടയില്‍ പെട്ട മാന്‍പേട പോലായിപ്പോയി പാവം കൊച്ച്, ചോദ്യങ്ങളുടെ ഒരു പട തന്നെയായിരുന്നു പിന്നാ കൊച്ചിനു നേരെ, ഒരുത്തന്‍ പാട്ടു പാടാന്‍ പറയുന്നു, ഒരുത്തന്‍ ഡാന്‍സാന്‍ പറയുന്നു, വേറൊരുത്തന്‍ സാറ്റു കളിക്കാന്‍ വിളിക്കുന്നു, എല്ലാത്തിനും നടുക്കു ഞാനും, ങേഹെ പണി പാളുമെന്നു തോന്നിയപ്പോള്‍, ഞാനാരാ മോന്‍, കളം മാറ്റിച്ചവിട്ടി, പാവം കൊച്ചു, അതിനെ വിഷമിപ്പിക്കണ്ട എന്നു കരുതി (സത്യം) ഞാന്‍ പറഞ്ഞു, കൊച്ചേ നീ വീട്ടിപ്പൊക്കോ എന്ന്, കൊച്ചിന്റെ കിളിമൊഴി, മാമന്‍ കൂടെ വന്നാരുന്നു, കാണുന്നില്ല, ഹെന്ത്, സീനിയറായ, അതും ആ കൊച്ചീന്റെ രക്ഷകനായ, എന്റെ വാക്കുകള്‍ ധിക്കരിക്കുന്നോ, വീട്ടിപ്പോടീ കൊച്ചേ, ഒരലറിച്ച ആയിരുന്നു ഞാന്‍, പാവം കൊച്ച് പേടിച്ചു ക്ലാസീന്നെറങ്ങി ഓടി, ആ കൊച്ചിനെ റാഗിംഗില്‍ നിന്നും രക്ഷിച്ച ചാരിതാര്‍ത്ഥ്യത്തോടെ നിന്ന എന്റെ തലക്കീട്ടൊരടി കിട്ടിയപ്പോള്‍ മാത്രമാണു, വരാന്‍ പോകുന്ന അപകടം എനിക്കു മനസിലായത്, അരുതു കൂട്ടുകാരെ അരുത്, ഒരു സീനിയറെ മറ്റു സീനിയറുകള്‍ ചേര്‍ന്നു റാഗ് ചെയ്യരുത്. അതു മോശമാണെന്നു ഞാന്‍ കാലു പിടിച്ചു പറഞ്ഞിട്ടും നാളെ മറ്റു ജൂനിയേര്‍സിന്റെ മുന്നില്‍ വച്ച്, അവളെ റാഗ് ചെയ്യാണമെന്നും, അതിനു നേതൃത്വം ഞാന്‍ നല്‍കണമെന്നും ഇല്ലങ്കില്‍ എന്നെ ഇടിച്ചു പരിപ്പിളക്കുമെന്നും അവന്മാര്‍ പറഞ്ഞപ്പോള്‍, ആ കൊച്ചിനെ വീണ്ടും റാഗ് ചെയ്യാനുള്ള കൊതികൊണ്ട് മാത്രം, ഞാനതംഗീകരിച്ചു, അല്ലാതെ ഒരുമാതിരി വിരട്ടു എന്നോട്, ഹും



അഞ്ചുമിനിറ്റിനു ശേഷം, ഞാന്‍ ഒരു നാരങ്ങാവെള്ളം കുടിക്കാനായി ബാറിലേക്കു, അല്ലല്ല കൂള്‍ബാറിലേക്കു, എല്ലാവരേയും ഒഴിവാക്കി ഒറ്റക്കു (ലവന്മാരെ വിളിച്ചാല്‍ എല്ലാവനും ഞാന്‍ മേടിച്ചു കൊടുക്കണം, പിന്നേ) പുറത്തേക്കു പോയപ്പോള്‍ ദോണ്ട് നിക്കുന്നു നമ്മൂടെ നായിക,ഒറ്റക്കു, പിന്നെ അവിടെ നിന്നു ഒരരമണിക്കൂറു പഞ്ചാരയടിച്ച് ഛെ ആ കൊച്ചിനെ റാഗ് ചെയ്ത്,, ഹാപ്പിയായി തിരിച്ചു ചെന്ന എന്നെ വരവേറ്റതു, മുയല്‍കുഞ്ഞിന്റെ  മുകളില്‍ ചാടിവീഴാന്‍ തയ്യാറെടുക്കുന്ന കുറുക്കന്മാരുടെ ഭാവത്തില്‍ നില്‍ക്കുന്ന കൂട്ടുകാരാണ്,ഭീമന്‍ രഘു സ്റ്റൈലില്‍ എന്നെ തല്ലാന്‍ നിക്കുന്ന അവന്മാരുടെ  നേരെനോക്കി നെഞ്ചു വിരിച്ചു നിന്നു ഞാന്‍ പറഞ്ഞു, പൊന്നണ്ണാ തല്ലല്ല്, ആ കൊച്ചവിടെ നിപ്പുണ്ടെന്നെനിക്കറിയില്ല്ലാരുന്നു, എന്തു ഫലം, ഇന്നത്തെ ഇര ആരാണെന്നും നോക്കി നില്‍ക്കുന്ന അവന്മാര്‍ക്കു മുന്നില്‍, എല്ലാ ദിവസവും ആരെയെങ്കിലും ഇരയാക്കാന്‍ അത്യുത്സാഹം കാണിക്കുന്ന ഞാന്‍ ഇരയായി ചെന്നു നിന്നുകൊടുത്താല്‍ വെറുതെ വിടുമോ അവര്‍, അവസാനം ഷാപ്പിലെ ബില്ലും ഞാന്‍ കൊടുക്കാം എന്നുള്ള കരാ‍റിന്മേല്‍ അവന്മാരെന്നെ തല്ലാതെ വിട്ടു.





(ബ്ലോഗ് ചെയ്യുന്നവന്‍ ബ്ലോഗര്‍, അപ്പോ റാഗ് ചെയ്യുന്നവന്‍ റാഗറല്ലെ, അല്ലേ)

8 comments:

  1. athum evide posti alle?

    ReplyDelete
  2. അപ്പോള്‍ താങ്കള്‍ റാഗര് ആണല്ലേ?

    ReplyDelete
  3. ഞാനുമൊരു പഴേ റാഗറാ..തലനാരിഴയ്ക്കാണ് പോലീസ് കേസില്‍ നിന്നും രക്ഷപെട്ടത്

    ReplyDelete
  4. ങാ..പോരട്ടേ പോരട്ടേ പഴയ തല്ലുകൊള്ളിത്തരങളൊക്കെ ഓരോന്നായി പുറത്ത് വരട്ടേ..:)
    ഞ്യാനും ഒരു X റാഗറാണ്!

    ReplyDelete
  5. ഷാപ്പിലെ ബില്‍ കൊടുത്തു ഒതുക്കിയല്ലേ ?
    ഇതുപോലെ ഉള്ള പല പ്രശ്നങ്ങള്‍ക്കും അവസാനം ഷാപ്പിലേക്കുള്ള വഴിയാണ്

    ReplyDelete
  6. ഏതായാലും ഒതുങ്ങിക്കിട്ടി. ഭാഗ്യം.

    ReplyDelete
  7. ഞാനുമൊരു പഴേ റാഗറാ..തലനാരിഴയ്ക്കാണ് യൂണിയന്‍ നേതാക്കളുടെ തല്ലില്‍ നിന്നും കേസില്‍ നിന്നും രക്ഷപെട്ടത്..ബട്ട്‌ ആന്‍റി റാഗിംഗ് സ്ക്വാഡിന്റെ വിചാരണയില്‍ നിന്നും രക്ഷപെടാന്‍ പറ്റിയില്ല.ഇനി ആരെയെങ്കിലും രാഗ് ചെയ്‌താല്‍ പുറത്താകുമെന്ന താക്കീത് കാരണം അവസാന വര്‍ഷം അടങ്ങി ഇരിക്കേണ്ട ഗതികേട്‌ വന്നു..

    ReplyDelete